വീഡിയോ കാണാം ,: നെയ്യാറ്റിന്‍കരയില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയ സംഭവം ;ഒരാൾ കസ്റ്റഡിയിൽ
- 07/08/2017

നെയ്യാറ്റിന്‍കരയില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയ സംഭവം ;ഒരാൾ കസ്റ്റഡിയിൽ ......വിനീതാണ് കസ്റ്റഡിയിൽ ആയത് .. നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം രാത്രി ഒരു മണിയോടുകൂടി സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി. അതിയന്നൂര്‍ വെണ്‍പകല്‍ എന്‍.എസ്.എസ് കരയോഗ മന്ദിരം അടിച്ചു തകര്‍ത്തു. വാതിലുകള്‍ക്കും ജനാലകള്‍ക്കും കേടുപാടുകള്‍ വരുത്തി. സമീപ പ്രദേശങ്ങളിലെ പത്തോളം വീടുകള്‍ എറിഞ്ഞു തകര്‍ക്കുകയും കൃഷി വിളകള്‍ നശിപ്പിക്കുകയുമായിരുന്നു. നിരവധി വാഴകള്‍ വെട്ടി നശിപ്പിച്ചു. സമീപത്തുളള വീടുകളില്‍ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനങ്ങള്‍ കേടു വരുത്തുകയും ചെയ്തു. കമുകിന്‍കോട് ജങ്ഷനില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു. സി.പി.എമ്മിന്‍റെയും , ബി.ജെ.പിയു ടെയും , കോണ്‍ഗ്രസിന്‍റെയും ഫ്ളക്സ് ബോര്‍ഡുകളാണ് തകര്‍ക്കപ്പെട്ടത്. നെയ്യാറ്റിന്‍കര ഠൗണില്‍ വി.എസ്.ഡി.പി ഓഫീസിനു നേരെയും ആക്രമണമുണ്ടായി. കല്ലേറില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വീടിന്‍റെ ജനാല ചില്ലുകളും തകര്‍ന്നിട്ടുണ്ട്. വെണ്‍പകല്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നു.