ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. വ്യാഴാഴ്ച രാത്രിയിൽ വടക്കൻ കാഷ്മീർ ജില്ലയായ കുപ്വാരയിലെ ഹാന്ദ്വാരയിലായിരുന്നു സംഭവം. പോലീസ് സ്റ്റേഷനു നേരെ ഭീകരർ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. പോലീസുകാർ തിരിച്ചടിച്ചതോടെ ഭീകരർ കടന്നുകളഞ്ഞു. സംഭവത്തിൽ ഇരുവശത്തും ജീവഹാനി ഉണ്ടായതായി റിപ്പോർട്ടില്ല. ഭീകരർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.