സംഘർഷങ്ങൾക്ക് ഉത്തരവാദികൾ ബിജെപിയെന്ന് കോടിയേരി
- 28/07/2017

തിരുവനന്തപുരം:.... തലസ്ഥാന ജില്ലയിൽ ഉണ്ടായ സിപിഎം-ബിജെപി സംഘർഷത്തിന് ഉത്തരവാദികൾ ബിജെപി-ആർഎസ്എസ് പ്രവർത്തകർ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമങ്ങളഴിച്ചുവിട്ട് സിപിഎമ്മിന്‍റെ, അഴമതിക്കെതിരായ പോരാട്ടങ്ങളെ തകർക്കാമെന്ന് കരുതണ്ട. ഏത് കക്ഷിയായലും പാർട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണങ്ങൾ സിപിഎം പ്രവർത്തകർ മുതിർന്നിട്ടുണ്ടെങ്കിൽ അതും തെറ്റാണ്. സിപിഎം പ്രവർത്തകർ ഇത്തരപം പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും- കോടിയേരി പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിൽ ഉണ്ടായത് നീതീകരിക്കാനാവാത്ത ആക്രമണ പരമ്പരയാണെന്നും നിരന്തരമായി പ്രകോപനങ്ങൾ സൃഷ്ടിച്ച ബിജെപി- ആർഎസ്എസ് പ്രവർത്തകർ മാത്രമാണ് അക്രമങ്ങളുടെ പൂർണ ഉത്തരവാദികളെന്നും കുറ്റപ്പെടുത്തിയ കോടിയേരി ആർഎസ്എസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാത്രിയിലാണ് ഇരുവിഭാഗവും സംഘം ചേർന്ന് ജില്ലയുടെ പലഭാഗങ്ങളിലും അക്രമം അഴിച്ചുവിട്ടത്. കോടിയേരിയുടെ മകൻ മകൻ ബിനീഷ് കോടിയേരിയുടെ വീട് ബിജെപി പ്രവർത്തകർ വെള്ളിയഴ്ച പുലർച്ചെയാണ് ആക്രമിച്ചത്. നേരത്തെ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസു നേർക്കുണ്ടായ ആക്രമണത്തിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖന്റേതടക്കം ആറു വാഹനങ്ങൾ അടിച്ചു തകർത്തിരുന്നു. പോലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണങ്ങളത്രയും നടന്നത്.