• 16 September 2025
  • Home
  • About us
  • News
  • Contact us

വീഡിയോ കാണാം -വ്യക്തിപരമായ അധിക്ഷേപം കോൺഗ്രസ് അവസാനിപ്പിക്കണം Ansalan

  •  
  •  27/07/2017
  •  


വ്യക്തി ഹത്യ ചെയ്യാനുളള ഹീന കൃത്യത്തില്‍ നിന്ന് കോണ്‍ഗ്രസും യു.ഡി.എഫും പിന്മാറിയില്ലെങ്കില്‍ നിയമപരമായി നേരിടും; കെ.ആന്‍സലന്‍ എം.എല്‍.എ: നെയ്യാറ്റിന്‍കര: എം.വിന്‍സെന്‍റ് എം.എല്‍.എയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും അതില്‍ എം.എല്‍.എയായ തനിക്ക് ബന്ധമുണ്ടെന്നുമുളള കോണ്‍ഗ്രസിന്‍റെ കുപ്രചരണം അവസാനിപ്പിക്കണമെന്നും നെയ്യാറ്റിന്‍കര ടി.ബിയില്‍ ഇന്നലെ ഉച്ചയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ.ആന്‍സലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംശുദ്ധമായി പൊതു പ്രവര്‍ത്തനം നടത്തുന്ന താന്‍ സംഭവദിവസം വിഷയത്തിലെ ഇരയായ വീട്ടമ്മ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്നപ്പോള്‍ അവിടെ പോയിരുന്നത് സത്യമാണ്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന തന്‍റെ മണ്ഡലത്തിലെ രോഗിയെ നോക്കി പോയതാണെന്നും ആന്‍സലന്‍ പറഞ്ഞു. അന്നേരം മാധ്യമ പ്രവര്‍ത്തകരാകെ അവിടെയുണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കാര്യങ്ങള്‍ തിരക്കിയതിനെത്തുടന്ന് താന്‍ സംഭവം അറിയുന്നതെന്ന് ആന്‍സലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ ആ നേരമോ ഈ സമയം വരെയോ പ്രസ്തുത വീട്ടമ്മയെയോ അവരുടെ ബന്ധുക്ക ളെയോ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല. അത് ആശുപത്രിയിലെ സി.സി. ടി.വി ദൃശ്യം പരിശോധിച്ചാല്‍ ബോധ്യമാകുന്നതാണ്. പൊതു പ്രവര്‍ത്തകനായ തനിക്ക് കഴിഞ്ഞ 20 വര്‍ഷമായി വിന്‍ സെന്‍റിനെ പരിചയമുണ്ട്. എന്നാല്‍ ബാലരാമപുരത്ത് ആര്‍.സി തെരുവില്‍ താമസിക്കുന്ന പ്രസ്തുത വീട്ടമ്മയെ ഈ നിമിഷം വരെ കണ്ടിട്ടുമില്ല പരിചയവുമില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേയാണ് ഗൂഡാലോചനയെന്ന പേരില്‍ ത ന്നെ വ്യക്തി ഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്‍റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്താന്‍ തുനിഞ്ഞു. തന്‍റെ രാഷ്ട്രീയ ജീവിതം സംശുദ്ധമാണ്. അത് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഏവര്‍ക്കുമറിയാം. ആയതിനാല്‍ വ്യക്തി ഹത്യ ചെയ്യാനുളള ഹിന കൃത്യത്തില്‍ നിന്ന് കോണ്‍ഗ്രസുകാരും യു.ഡി.എഫും പിന്മാറണമെന്ന് ആന്‍സലന്‍ അഭ്യര്‍ഥിച്ചു. ഇര ആശുപത്രിയിലായ ദിവസം എം.വിന്‍സെന്‍റ്‌ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നെ ബന്ധപ്പെട്ട്‌ ചില ആരോപണങ്ങള്‍ ഉയരുന്നു ണ്ടെന്ന്‌ വിന്‍സെന്‍റ്‌് പറഞ്ഞു. നിങ്ങള്‍ തെറ്റുകാരനല്ലെങ്കില്‍ ഭയപ്പെടെണ്ട കാര്യമില്ലന്ന്‌ അപ്പോള്‍ തന്നെ താന്‍ പറയുകയും ചെയ്തു. പക്ഷെ ഇരയായ വീട്ടമ്മ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുയെന്നത് ആവര്‍ത്തിക്കപ്പെടുകയാണ്. ഇതിനു ശേഷം സി.പി.എമ്മും താനും ഈ വിഷയത്തില്‍ ഗൂഡാലോചന നടത്തുന്നുയെന്ന്‌ ആരോപിച്ചു കൊണ്ട്‌ കോണ്‍ഗ്രസും യു.ഡി.എഫും ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഗൂഡാലോചന ആരാണ് നടത്തുന്നതെന്ന്‌ ആന്‍സലന്‍ ചോദിച്ചു. പി.സി.ജോര്‍ജ്ജിന്‍റെ പുതിയ വെളി പ്പെടുത്തല്‍ ജോസ്‌ തെറ്റയിലുമായി ബന്ധപ്പെട്ട വിഷയം നിങ്ങള്‍ കേട്ടതല്ലേ. എം.വിന്‍സെന്‍റ്‌ തെറ്റുകാരനല്ലെങ്കില്‍ പിന്നെ എന്തിനാണ് കെ.പി.സി.സി പ്രസിഡന്‍റ്‌ എം.എം.ഹസന്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന്‌ വിന്‍സെന്‍റിനെ ഒഴിവാക്കിയത്‌ എന്ന്‌ ആന്‍സലന്‍ ചോദിച്ചു. ഇതില്‍ നിന്നും ഗൂഡാലോചന നടത്തിയത്‌ കോണ്‍ഗ്രസും യു.ഡി.എഫും ആ ണെന്നുൂളളത് വ്യക്തമാണെന്ന്‌ അദ്ദേഹം പറഞ്ഞു. എം.വിന്‍സെന്‍റും കോണ്‍ഗ്രസും കരകയറാന്‍ പറ്റാത്ത ചെളി കുണ്ടില്‍ അകപ്പെട്ടപ്പോള്‍ പുകമറ ശ്രിഷ്ടിച്ച്‌ മാന്യരാകാനാണ് തന്നെയും സി.പി.എമ്മിനെയും ഗൂഡാലോചനക്കാരായി തിത്രീകരിക്കുന്നതെന്നും ആന്‍സലന്‍ വ്യക്തമാക്കി. കാര്യങ്ങള്‍ ഇത്രത്തോളം കടന്ന സ്ഥിതിയ്ക്ക്‌ കോണ്‍ഗ്രസും യു.ഡി.എഫും ഇത്തരം ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം നിയമപരമായി നേരിടുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആന്‍സലന്‍ പറഞ്ഞു. സി.പി.എം. ഏര്യാ സെക്രട്ടറി പി.കെ.രാജ്മോഹന്‍ , ഡി.വൈ.എഫ്‌.ഐ ഏര്യാ സെക്രട്ടറി സജി കൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar