പുതുമുഖ സിനിമയുടെ ഗാന റെക്കോര്‍ഡിങ് കഴിഞ്ഞു ; ഓഡിഷന്‍ തിരുവനന്തപുരത്ത്
- എ.എസ് പ്രകാശ്
- 24/07/2017
ഒപ്പം ഫെയിം ശ്രേയ ജയദീപ് , ജോത്സ്യന, ലക്ഷ്മി എന്നിവരാണ് ഗായകര്‍ ജിബി അലക്സ് ഫിലിംസിന്‍റെ ബാനറില്‍ ലക്ഷ്മണ്‍ ആചാര്യ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതുമുഖ സിനിമയുടെ ആദ്യഗാനത്തിന്‍റെ റോക്കോര്‍ഡിങ് കഴിഞ്ഞു.മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിലൂടെ ശ്രദ്ധേയായ കുഞ്ഞുഗായിക ശ്രേയ ജയദീപ് ആലപിച്ച തന്മയത്തായ ഗാനമാണ് റെക്കോര്‍ഡ് ചെയ്തത്. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അലക്സ് ബാബുവിന്‍റെ വരികള്‍ക്ക് മുദീര്‍ സല്‍മാന്‍ ഈണം നല്‍കി . പ്രശസ്ത ഗായിക ജ്യോത്സനയും പുതുമുഖ ഗായിക ലക്ഷ്മിയുമാണ് സിനിമയിലെ മറ്റ് ഗാനങ്ങള്‍ ആലപിയ്ക്കുന്നത്.പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ പ്രശസ്ത താരങ്ങളും അഭിനയിക്കും. സംവിധാനം : ലക്ഷ്മണ്‍ ആചാര്യ, കഥയും തിരക്കഥയും സംഭാഷണവും - അലക്സ് ബാബു,ഛായാഗ്രഹണം : രഞ്ജിത്ത് ശിവ,സംഗീതം : മുദീര്‍ സല്‍മാന്‍,ഗാനരചന: അലക്സ് ബാബു,ബിനി പ്രേംരാജ്,എഡിറ്റിങ് : ഹാഷിം,പി.ആര്‍.ഒ : എ.എസ് പ്രകാശ് ,മേയ്ക്കപ്പ് : ബിജു പോത്തന്‍കോട് എന്നിവരാണ് അണിയറയില്‍.വിവിധ പ്രായത്തിലുള്ള പുതുമുഖതാരങ്ങളെ കണ്ടെത്തുന്നതിന് ചിത്രത്തിന്‍റെ ഓഡിഷന്‍ തിരുവനന്തപുരത്ത് നടക്കും. ഫോണ്‍ : 8089582545 , 9207826225 . ഫോട്ടോ അടിക്കുറിപ്പ് : ജിബി അലക്സ് ഫിലിംസിന്‍റെ പുതുമുഖ സിനിമയുടെ ഗാന റെക്കോര്‍ഡിങിന് സംവിധായകന്‍ ലക്ഷ്മണ്‍ ആചാര്യ,സംഗീത സംവിധായകന്‍ മുബീര്‍ സല്‍മാന്‍,ശ്രേയ ജയദീപ്,അസിസ്റ്റന്‍റ് ക്യാമറാമാന്‍ ശരത്,തിരക്കഥാകൃത്തും ഗാനരചയിതാവുമായ അലക്സ് ബാബു എന്നിവര്‍ എത്തിയപ്പോള്‍. എ.എസ് പ്രകാശ്