വീഡിയോ കാണാം -- ആശുപത്രിക്ക് സമീപം ബിവറേജസ് അടച്ചു പൂട്ടണം കെ.എസ്.യു
- അജിൻദേവ് tvm
- 09/07/2017

ജനറൽ ആശുപത്രിക്ക് സമീപംസ്ഥാപിച്ച ബിവറേജസ് അടച്ചു പൂട്ടണം കെ.എസ്.യു--- തിരുവനന്തപുരം;;;: നെയ്യാറ്റിൻകര രണ്ട് ദിവസത്തിന് മുൻപ് നെയ്യാറ്റിൻകര ജനറൽ ആശുപത്രി മതിലിനോട് ചേർന്ന് ബിവറേജസ് ഔട്ട്ലറ്റ് സ്ഥാപിച്ചതിനെതിരെയാണ് ഇന്നലെ വൈകിട്ട് കേരള സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിക്ഷേധമാർച്ചും ധർണ്ണയും നടത്തിയത്.പടിപടിയായി മദ്യനിരോധനം നടത്തി വന്ന യു.ഡി.എഫ് സർക്കാരിന്റ നയത്തെയാണ് എൽ.ഡി.എഫ് സർക്കാർ അട്ടിമറിച്ചതെന്ന് കെ.എസ്.യു വിദ്യാർത്ഥി നേതാക്കൾ ആരോപിച്ചു.ജനറൽ ആശുപത്രിക്ക് സമീപം സ്ഥാപിച്ച ബിവറേജസ് ഔട്ട്ലറ്റ് തൊട്ടടുത്തുള്ള സ്കൂളുകളിൽ നിന്നുള്ള ദൂര പരിധിയും ലംഗിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്.ദിനംപ്രതി പനിമരം ണം നടക്കുമ്പോൾ അതു തടയുന്നതിന് മുൻകരുതൽ എടുക്കുന്നതിന് നടപടി സ്വീകരിക്കാതെ ജനങ്ങളെ കൊല്ലുന്നതിന് പുതിയ ഉപാധികൾ തേടുകയാണ് ബിവറേജസ് സ്ഥാപിക്കലിലൂടെ എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ. എസ്. യു ജനറൽ സെക്രട്ടറി അജിൻദേവ് ആരോപിച്ചു.ആശുപത്രി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരപരിധിയിൽ ബസ് സ്റ്റാന്റ് ജംഗ്ഷനിൽ ഒരു ബിവറേജസ് നിലനിൽക്കെ പാറശ്ശാലയിൽ അനുവദിച്ച ബിവറേജസ് ഔട്ട്‌ലറ്റ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് സമീപം സ്ഥാപിച്ചതിൽ എന്തൊക്കെയോ നിഗൂഡത ഒളിഞ്ഞിരിക്കുന്നതായി അദ്ധ്യക്ഷ പ്രസംഗത്തിൽ കെ.എസ്.യു.ജില്ലാ സെക്രട്ടറി വിഷ്ണു സൂചിപ്പിച്ചു.ബിവറേജസ് ഔട്ട്ലറ്റ് എത്രയും പെട്ടെന്ന് ഇവിടെ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു നടത്തിയ പ്രകടനത്തെ ബിവറേജസ് ഔട്ട് ലറ്റിന് സമീപം പോലീസ് തടഞ്ഞു അവിടെ നിന്നും ബിവറേജസിലേക്ക് തള്ളികയ വിദ്ധ്യാർത്ഥി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു..യോഗത്തിൽ കെ.എസ്.യു ബ്ലോക്ക് നേതാക്കളായ സുബിൻ ലാൽ,സമ്പത്ത്, നന്ദു, വിഷ്ണു, അനന്തു, അനീഷ്, അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.