തിരുവനന്തപുരം: കെഎസ്‌യു ഇന്നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വസതിയിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് ബന്ദ്. പോലീസ് ലാത്തിച്ചാർജിൽ വനിതയടക്കം പത്തിലേറെ കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.