പനി വന്നു മരിക്കാതിരിക്കാൻ പകർച്ചപ്പനി വരാതിരിക്കാൻ
- 27/06/2017

ദിവസേന നമ്മളിൽ പലരും പനി വന്ന് മരിച്ചു കൊണ്ടിരിക്കുന്നു ........... നാളെ ആരെന്നറിയില്ല ഞാനാകാം നിങ്ങളാകാം ............. എന്തായാലും പനി പടരുന്നതിനു പിന്നിലെ വില്ലൻ കൊതുകുകൾ തന്നെ.... .ഇവയെ തുരത്താൻ കുറെ മാർഗങ്ങൾ ആരോഗ്യ വകുപ്പും ,നഗരസഭയും ,പഞ്ചായത്തു തല ജീവനക്കാരും ,പലതും ചെയ്യുന്നു എന്നു പറയുന്നു ......... ഇവകൊണ്ട് കൊതുക് ഇല്ലാതാകുന്നില്ല .പക്ഷെ നമ്മുടെ ജീവൻ രക്ഷിക്കേണ്ടത് നമ്മുടെ ആവശ്യം .. കൊതുവലക്കുള്ളിൽ ആകാം ഉറക്കം .കിടക്കമുറിയിൽ ഫാൻ പ്രവർത്തിപ്പിക്കാം .കാറ്റടിച്ചാൽ കൊതുകു വരില്ല .....വയ്ദ്യുതി ഇല്ലാത്തപ്പോഴോ കൊതുക് പറന്നെത്തില്ലേ . വഴിയുണ്ട് -........... കുളി കഴിഞ്ഞ ശേഷം പെർഫ്യൂമുകൾ ശരീരത്തിൽ പുരട്ടാം .വിയർപ്പിന്റെ ഗന്ധം ഉണ്ടെങ്കിൽ കൊതുകുകൾ പറന്നെത്തും . പെർഫ്യൂമുകൾ അല്ലാതെ വിപണിയിൽ ലഭിക്കുന്ന വിക്സ് ,അമൃതാഞ്ജൻ ,ടൈഗർ ബാം ,തുടങ്ങിയവയിൽ ഇഷ്ടമുള്ളവ വളരെ ചെറിയ അളവിൽ കയ്യിൽ പുരട്ടിയശേഷം ,പൊള്ളൽ ഉണ്ടാകാത്ത വിധത്തിൽ ശരീരത്തിൽ പുരട്ടിയാൽ കൊതുക് അടുക്കില്ല ..കൊതുകു കടിയിൽ നിന്ന് രക്ഷപ്പെടാം ..പുകച്ചും കൊതുകിനെ അകറ്റാം .;;;;;;;;;;;. തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നലെ പനിപിടിപെട്ടു ചികിത്സയിലിരിക്കെ എട്ടു പേ ർ മരിച്ചു. എച്ച് 1എൻ 1 ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേരുമാണു മരിച്ചത്. പനി പിടിപെട്ട് രണ്ടുപേരും മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഞെക്കാട് ചേന്നങ്കോട് സ്വദേശി സുനിൽലാൽ (40), മലപ്പുറം വഴിക്കടവ് സ്വദേശി സൗദ (46) എന്നിവർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. കോഴിക്കോട് തിരുവന്പാടി ബാലസുബ്രഹ്മണ്യം (62), കാക്കൂർ രാവുണ്ണികുട്ടി നായർ (70), കോട്ടയം എലിക്കുളം ഗീത അജി (38) എന്നിവർ മരിച്ചതും ഡെങ്കിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പു സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി വെ ട്ടിയാങ്കൽ ജോസഫ് വർഗീസ് (58) പനി ബാധിച്ചു മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശി വിജയകുമാറാണു (47) എച്ച് 1 എൻ 1 പിടിപെട്ടുമരിച്ചതെന്നും അധികൃതർപറ ഞ്ഞു. തൃശൂർ ഒല്ലൂ ക്കര കാർത്യായനി (65) പകർച്ചപ്പനി ബാധിച്ചു മരിച്ചു. ഇന്നലെ 24,188 പേർ വിവിധ സർക്കാർ ആശുപത്രികളിൽ പനിപിടിപെട്ടു ചികിത്സ തേടി. 157 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ 70 പേർ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്ന് എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നായി അഞ്ചുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു.