CLICK VIDEO പോലീസ് ഇഫ്താർ വിരുന്ന്.; സർവ്വമത കൂട്ടായ്മ
- 23/06/2017

നെയ്യാറ്റിൻകര പോലീസ് സമുച്ഛയത്തിൽ ഇഫ്താർ വിരുന്ന് നെയ്യാറ്റിൻകര: ചെറിയ പെരുന്നാളിന് ദിവസങ്ങൾ ബാക്കി നിൽക്കെ വ്രതാനുഷ്ടാനത്തിന്റെയും സൽക്കർമ്മങ്ങളുടേയും പുണ്യമാസമായ റമളാന്റ മഹത്വത്തെയും ഓർമ്മപ്പെടുത്തിക്കൊണ്ട് നെയ്യാറ്റിൻകര പോലീസ് സമുച്ഛയത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര പോലീസ് സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ വിരുന്ന്. മതസൗഹാർദ്ധത്തിന്റെ മഹത്വം വിളിച്ചോതുന്നതായിരുന്ന സർവ്വമത കൂട്ടായ്മയായിരുന്നു ഇഫ്താർ വിരുന്ന്. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എ സി.കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എസ്.ഐ ജലാലുദ്ദീൻ സ്വാഗതം ആശംസിച്ചു. എം എൽ എ ഡി.വിൻസന്റ്, സി.ഐ അരുൺ, SHO ബിജോയ്, ഡബ്ലി.യു.ആർ ഹീബ, നെയ്യാറ്റിൻകര ഠൗൺ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവർ മന്നാനി, ഫാദർ റവ: ഡോ: ഡേവിഡ് സി.എസ്.ഐ തൊഴുക്കൽ, റവ: വി.പി.ജോസ് കത്തീഡ്രൽ വികാരി നെയ്യാറ്റിൻകര, തഹസിൽദാർ മാർക്കോസ്, നെയ്യാറ്റിൻകര നഗരസഭ കൗൺസിലർമാർ: ഹരികുമാർ ,ലളിത ടീച്ചർ, അലി ഫാത്തിമ, അജിത മറ്റുപോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകൾ നേർന്നു.