പുതുവൈപ്പ് സമരം: പോലീസ് നടപടിയെ വിമർശിച്ച് ജേക്കബ് തോമസ്
22/06/2017
തിരുവനന്തപുരം: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ടു സമരസമിതി പ്രവർത്തകർക്കെതിരെ സ്വീകരിച്ച പോലീസ് നടപടികളെ വിമർശിച്ച് ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മർദിച്ച നടപടി ശരിയായില്ല. പോലീസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും ജേക്കബ് തോമസ് പറഞ്ഞു.