CLICK VIDEO കള്ളന്മാരെ കുടുക്കാൻ കള്ളന്റെ വീഡിയോ പുറത്തായി
- 19/06/2017

വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കാനും പോലീസുമായി സഹകരിക്കാനും അഭ്യർത്ഥിക്കുന്നു ......ഇയാളെ പറ്റിയുള്ള സൂചന ആർക്കും അറിയിക്കാം ..... നെയ്യാറ്റിൻകര മോഷണം: കള്ളനെ പിടിക്കാൻ വ്യാപാരികളും പോലീസും ഒന്നിക്കുന്നു.......... നെയ്യാറ്റിൻകര: കള്ളന്മാരെ കുടുക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജാഗ്രതാ സമിതിക്ക് രൂപം നൽകി. നെയ്യാറ്റിൻകര ടൗണ്‍ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണ പരന്പരയുടെ അടിസ്ഥാനത്തിലാണ് ജാഗ്രത സമിതി രൂപികരിച്ചതെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. നമ്മുടെ സ്ഥാപനങ്ങളുടെ സുരക്ഷയിൽ പോലീസിനോടൊപ്പം നമുക്കും പങ്കാളികളാകാം എന്ന സന്ദേശം ഉയർത്തിയാണ് വ്യാപാരികൾ രംഗത്തു വന്നിരിക്കുന്നത്. നെയ്യാറ്റിൻകര യൂണിറ്റിന്റെ പരിധിയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 28 കടകളിൽ മോഷണം നടന്നതായി സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഒരു കടയിൽ തീവയ്പും നടന്നു. സമീപ പ്രദേശങ്ങളായ ഉദിയൻകുളങ്ങരയിൽ ആറിടത്തും പാറശാലയിൽ പതിനഞ്ചിടത്തും മോഷണം നടന്നു. നിരന്തരമായി മോഷണം നടക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ സഹകരണത്തോടെ ജാഗ്രത സമിതി തുടങ്ങാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് തീരുമാനിച്ചത്. നെയ്യാറ്റിൻകര വ്യാപാര ഭവനിൽ ചേർന്ന ചടങ്ങിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ബി. ഹരികുമാർ ജാഗ്രത സമിതി കണ്‍വീനർ മഞ്ചത്തല സുരേഷിനു ടോർച്ചു നൽകി ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സതീഷ് ശങ്കർ അധ്യക്ഷനായി. എസ്ഐ ചന്ദ്രബാബു, എഎസ്ഐ രമേഷ്കുമാർ, സജൻ ജോസഫ്, കെ.പി. ഉദയകുമാർ, സോമശേഖരൻനായർ, കൗണ്‍സിലർ വി. ഹരികുമാർ എന്നിവർ പ്രസംഗിച്ചു. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം രാത്രികാല പട്രോളിംഗിൽ സമിതി നേതാക്കളും പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ ഈ ദൗത്യത്തിൽ കൂടുതൽ വ്യാപാരികളെ സഹകരിപ്പിക്കുമെന്നും സമിതി ഭാരവാഹികൾ കൂട്ടിച്ചേർത്തു