CLICK VIDEO... CITU ------KSRTEA കൊമ്പു കോർക്കുന്നു
- 16/06/2017

ആഡംബര ബസ്സുകൾ ഇന്റർ സ്റ്റേറ്റ് സർവീസ് നടത്തുന്നത് നിയന്ദ്രിക്കാതെ ട്രെക്കെർ ടെമ്പോ തൊഴിലാളി കളെ ഉപദ്രവിക്കുന്നത് എന്തിനെന്നു ട്രെക്കർ citu ........................ട്രെക്കെർ ടെമ്പോ നിയന്ദ്രിക്കണമെന്നും വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും KSRTEA (CITU ) ..........................ട്രക്കർ ടെമ്പോ തൊഴിലാളികൾ..ആർ.ടി. ഒ ഓഫിസിലേക്കു മാർച്ചു നടത്തി .... നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ ട്രക്കർ ടെമ്പോ തൊഴിലാളികളാണ് ഇന്നലെ ആർ.ടി. ഓഫീസിനു മുന്നിൽ ധർണ്ണ നടത്തിയത്. സമാന്തര സർവ്വീസ് വാഹനങ്ങൾക്കെതിരെ നടക്കുന്ന ആർ.ടി.ഒ ഉദ്യോഗസ്ഥരുടെ നിരന്തര പരിശോധനകൾക്കെതിരെയാണ് നഗരത്തിൽ പ്രകടനവും ആർ.ടി.ഓഫീസിനു മുന്നിൽ ധർണ്ണയും സംഘടിപ്പിച്ചത്.കഴിഞ്ഞ കുറച്ചു ദിവസമായി സമാന്തര സർവ്വീസ് വാഹന ഉടമകളും ജീവനക്കാരും ഒരു ഭാഗത്തും ആർ.ടി.ഒ ജീവനക്കാർ മറുഭാഗത്തുമായി സംഘർഷം നടന്നു കൊണ്ടിരിക്കുന്നു.ഇതിന്റെ ഭാഗമായി പലതവണ ചർച്ചകളും ഒത്തുതീർപ്പുകളും നടന്നിട്ടുള്ളതാണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി നെയ്യാറ്റിൻകര താലൂക്കിൻ യാത്രാക്ലേശത്തിന് ഒരു പരിധി വരെ ഇടപെടുവാൻ ടെംബോ ട്രക്കർ സർവ്വീസിന് കഴിഞ്ഞിട്ടുണ്ട്. കെ.എസ്സ്.ആർ.ടി.സി.ബസ്സ്സർവ്വീസ് ഇല്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയം ടെംബോ ട്രക്കർ സർവ്വീസാണ്. എന്നാൽ അടുത്ത കാലത്തായി വെഹിക്കിൾ ഡിപ്പാർട്ട് മെന്റിന്റെ സ്കോഡുകൾ ഈ വാഹനങ്ങളെ പരിശോധനയുടെ മറവിൽ വൻതുകകൾ ഈടാക്കുകയും. വാഹനങ്ങളെ പിടിച്ചെടുത്ത് കെ.എസ്. ആർ.ടി.സി ഡിപ്പോകളിൽ കൊണ്ട് സൂക്ഷിക്കുകയും ചെയ്യുന്നു. ഒരിക്കൽ പിടിച്ചെടുക്കുന്ന വാഹനങ്ങളെ തന്നെ വീണ്ടും പിടിക്കുന്നു.ഇത് കാരണം തൊഴിലാളികൾ പട്ടിണിയിലാണ്. എന്നാൽ അന്തർസംസ്ഥാനങ്ങളിലേക്ക് സമാന്തര സർവ്വീസ് നടത്തുന്ന ഹൈടെക് വാഹനങ്ങളെ പരിശോധിക്കുകയോ അവർക്കെതിരെ ഒരു ചെറു നടപടി സ്വീകരിക്കുകയോ ഈ ഉദ്യോഗസ്ഥർ ചെയ്യുന്നില്ല.ഇങ്ങനെ പാവപ്പെട്ട ട്രക്കർ ടെംബോ തൊഴിലാളികൾക്ക് എതിരെ ആർ.ടി.ഒ അധികാരികളുടെ ഈ നടപടികൾ ഇങ്ങനെ തുടർന്നാൽ വൻ പ്രക്ഷോപങ്ങൾക്ക് നെയ്യാറ്റിൻകര സാക്ഷ്യം പഹിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സുനിൽക്കുമാർ പറഞ്ഞു. സി.ഐ.ടി.യു നേതാക്കളായ അഡ്വ: കെ.ആർ പത്മകുമാർ, കെ.കെ.ഷിബു. വി കേശവൻകുട്ടി ,ആർ.വി വിജയ ബോസ്, എൻ.എസ് ദിലീപ്, ആറ്റുപുറം വിജയൻ ,കെ മോഹനൻ, ഷഫീക്ക് എന്നിവർ സംസാരിച്ചു.