CLIK VIDEO ..കള്ളനും പോലീസും കളി അവസാനിക്കുന്നു വിവരങ്ങൾ പോലീസിന്
- 15/06/2017

നെയ്യാറ്റിൻകരയിൽ മോഷണം പെരുകുന്നതിൽ പ്രേധിക്ഷേധിച്ചു ഇന്ന് പ്രേധിക്ഷേധ മാർച്ചും കടയടപ്പ് സമരവും നടത്തുമെന്ന് ഏകോപന സമിതി നേതാക്കളായ മഞ്ചത്തല സുരേഷ് ,ഏ ണിത്തോട്ടം കൃഷ്ണൻ നായർ ....... എല്ലാവരെയും ഞെട്ടിച്ചു ഉടയാൻ കുളങ്ങരയിൽ വീണ്ടും മോഷണം.......... തിരുവനന്തപുരം ;;; നെയ്യാറ്റിൻകരയിൽ കള്ളനും പോലീസും കളി തുടങ്ങിയിട്ട് ആഴ്ചകളായി ....ബസ്റ്റാന്റിൽ മൂന്ന് കടയിൽ മോഷണം തുടങ്ങിയതാണ് കള്ളന്റെ അരങ്ങേറ്റം . രണ്ടാം ദിവസവും ആലുംമൂട്ടിൽ ആറാം ദിവസം പത്താം കല്ലിൽ .ഇന്ന് വീണ്ടും പോലീസിനെ യും വ്യാപാരികളെയും അത്ഭുത പ്പെടുത്തി എട്ടു കടയിൽ എല്ലാം മേൽക്കൂര പൊളിച്ചു ആണ് കള്ളൻ കയറിയത് ...ഇന്നലെ മഴയില്ലായിരുന്നു നല്ല തണുപ്പും ഹൈവേ പോലീസ് കൃഷ്ണൻ കോവിൽ ജംഗ്ഷൻനിൽ ഉണ്ടായിരുന്നു എന്ന് പോലീസും പറയുന്നു .. ഇയാൾ പക്ഷെ ഇന്നലെ ഹോട്ടൽ ഉടമ ഗിരികൃഷ്‌ണന്റെ ക്യാമെറയിൽ കുടുങ്ങി .....കള്ളാനാരെന്നു മനസിസിലാക്കാൻ തക്ക വിധത്തിൽ ക്യാമറക്കു പോസ് ചെയ്ത ശേഷമാണ് സ്ഥലം കാലിയാക്കിയത് .പോലീസ് പതിവ് പോലെ അന്നുവേഷണം തുടങ്ങിയിട്ടുണ്ട് ............. മോഷണം പെരുകുന്നതിൽ പ്രേധിക്ഷേധിച്ചു ഇന്ന് പ്രേധിക്ഷേധ മാർച്ചും കടയടപ്പ് സമരവും നടത്തുമെന്ന് ഏകോപന സമിതി നേതാക്കളായ മഞ്ചത്തല സുരേഷ് ,ഏ ണിത്തോട്ടം കൃഷ്ണൻ നായർ ....... നെയ്യാറ്റിന്‍കര: ഒരിടവേളയ്ക്ക് ശേഷം നെയ്യാറ്റിന്‍കരയില്‍ മോഷണം വീണ്ടും വ്യാപകമാകുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ നഗരമധ്യത്തില്‍ എട്ടോളം കടകളിലാണ് മോഷണം നടന്നത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും ആലുംമൂട് ജങ്ഷനും മധ്യത്തിലുളള കടകളുടെ മേല്‍ക്കൂര തകര്‍ത്താണ് മോഷ്ടാവ് കടയ്ക്കുളളില്‍ പ്രവേശിച്ചത്. നെയ്യാറ്റിന്‍കര സ്വദേശികളായ ഗിരീഷ്കുമാറിന്‍റെ ഉടമസ്ഥതയിലുളള ഗിരികൃഷ്ണ റസ്റ്റോറന്‍റ് , അനില്‍കുമാറിന്‍റെ ഉടമസ്ഥതയിലുളള ഗായത്രി ജുവലറി , തങ്കപ്പന്‍റെ ഉടമസ്ഥതയിലുളള ജി.ടി. ടെക്സ്റ്റയില്‍സ് , ജയകുമാറിന്‍റെ ഉടമസ്ഥതയിലുളള ഫോട്ടോ ഫ്രയിം , വിനോദിന്‍റെ ഡ്രീം കളക്ഷന്‍സ് , കൃഷ്ണനാശാരിയുടെ സ്വര്‍ണ പണിശാല , ഗോപാലകൃഷ്ണന്‍റെ പൂക്കട , അയ്യപ്പന്‍റെ ഇരുമ്പുകട തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ ഞായറാഴ്ചയായതിനാല്‍ പല കടകളും തുറക്കപ്പെട്ടില്ല. തുറക്കാത്ത കടകള്‍ തുറന്ന് നോക്കിയാല്‍ മാത്രമേ എത്ര കടകളില്‍ കൃത്യമായി മോഷണം നടന്നു എന്നു പറയാന്‍ കഴിയൂ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെയ്യാറ്റിന്‍കര നഗരമധ്യത്തിലെ നിരവധി കടകളില്‍ മോഷണം നടന്നുവരികയാണ്. ബസ്സ്റ്റാന്‍ഡ് ജങ്ഷനില്‍ നിന്നും പുവാര്‍ പോകുന്ന റോഡിലും ആലുമൂട് ജങ്ഷനിലുളള അഞ്ച് കടകളിലും നാല് ദിവസങ്ങള്‍ക്ക് മുന്‍പ് മോഷണം നടന്നിരുന്നു. കൂടാതെ കഴിഞ്ഞദിവസം ആറാലുംമൂട് നിംസ് ആശുപത്രി ജങ്ഷനിലുളള ശശിധരന്‍നായരുടെ ഹോട്ടലിലും മോഷണം നടന്നിരുന്നു. ഇതില്‍ ശശിധരന്‍നായരുടെ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ മോഷ്ടാവിന്‍റെ ചിത്രം വ്യക്തമായി കാണാന്‍ കഴിഞ്ഞിട്ടും മോഷണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി നെയ്യാറ്റിന്‍കര പട്ടണത്തില്‍ മോഷണ പരമ്പര അരങ്ങേറിയിട്ടും പൊലീസ് നിഷ്ക്രിയമെന്ന് വ്യാപാരി വ്യവസായി സംഘടനകള്‍ ആരോപിക്കുന്നു. നെയ്യാറ്റിന്‍കരയില്‍ എസ്.എച്ച്.ഒ ഓഫീസ് , സി.ഐ ഓഫീസ് , ഡി.വൈ.എസ്.പി ഓഫീസ് എന്നിവ ഒരു കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിട്ടും പൊലീസിന്‍റെ ഭാഗത്തുനിന്നും വന്‍ വീഴ്ചയാണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. പകല്‍ സമയങ്ങളില്‍ പോലും റോഡുകളില്‍ വാഹന നിയന്ത്രണത്തിന് ഹോംഡാര്‍ഡുകളെ നിയോഗിച്ച് പൊലീസ് അധികൃതര്‍ സ്റ്റേഷനുകളില്‍ സമയം ചിലവഴിക്കുന്നതായും ആക്ഷേപമുയരുന്നു. നെയ്യാറ്റിന്‍കര പൊലീസ് തികഞ്ഞ ഉത്തരവാദിത്വരാഹിത്യമാണ് കാട്ടുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് അയണിട്ടോട്ടം കൃഷ്ണന്‍നായര്‍ പറഞ്ഞു. ചെറുകിട വ്യാപാരികളുടെ ചെറു നിക്ഷേപങ്ങള്‍ കൊളളയടിക്കപ്പെടുകയും പിന്നെ കേസിന്‍റെ നൂലാമാലകളില്‍ കുരുങ്ങി കട തുറക്കാന്‍ കഴിയാതാവുകയും ചെയ്യുമ്പോള്‍ പലരും വ്യാപാര സ്ഥാപനം പൂട്ടി പോകേണ്ട ഗതി കേടിലായിതീരുകയാണെന്നും പറയുന്നു.