ജനങ്ങൾക്കു മൂക്കു പൊത്താതെ നടക്കാൻ കഴിയുന്ന സ്ഥിതി ഉണ്ടാകണം: മന്ത്രി കെ.ടി. ജലീൽ
- 07/06/2017

തിരുവനന്തപുരം: ജനങ്ങൾക്കു മൂക്കുപൊത്താതെ നടക്കാൻ കഴിയുന്ന സ്ഥിതിയാണ് വികസനത്തിന്റെ കാതലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. മാലിന്യ സംസ്കരണത്തിനും അതുവഴി പരിസ്ഥിതി സംരക്ഷണത്തിലും മികവു കാട്ടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പരിസ്ഥിതി സംരക്ഷണ അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുനിസിപ്പാലിറ്റികളുടെ വിഭാഗത്തിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. കൊയിലാണ്ടി മുനിസിപ്പാലിറ്റിയും ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയും രണ്ടാം സ്ഥാനം പങ്കുവച്ചു. മൂന്നാം സ്ഥാനം പങ്കുവച്ചത് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും തൃശൂർ ചാലക്കുടി മുനിസിപ്പാലിറ്റിയുമാണ്