കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നത് ;;;ചെന്നിത്തല
- 07/06/2017

ന്യൂഡൽഹി: മദ്യശാലകൾ തുറക്കുന്നതിനു വേണ്ടി ഹൈക്കോടതി ഉത്തരവ് വളച്ചൊടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാനിരിക്കുന്ന മദ്യനയത്തിന്റെ സൂചനയാണ് ഇതു നൽകുന്നത്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് ഡൽഹിയിൽ പറഞ്ഞു. സമര പരിപാടികളെ കുറിച്ച് ഒൻപതിനു ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും. ഇടത് സർക്കാർ ഒരു വർഷം പിന്നിട്ടപ്പോൾകൂട്ടുത്തരവാദിത്വം പോലും നഷ്ടമായി. ദേശീയപാതയാണെന്നു പൊതുമരാമത്ത് മന്ത്രി പറയുന്പോൾ അതു കണക്കിലെടുക്കാതെ എക്സൈസ് മന്ത്രിയും വകുപ്പും ഗുരുതരമായ പിഴവ് വരുത്തി. ഈ പിഴവുചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്. ഈ സാഹചര്യത്തിൽ എക്സൈസ് മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലാതായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ നേട്ടങ്ങളെ തങ്ങളുടേതാണെന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ഇടതുസർക്കാർ. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയവയെല്ലാം യുഡിഎഫ് സർക്കാർ തുടങ്ങിയതാണ്. പുതുതായി ഒരു പദ്ധതിയും ആരംഭിക്കാൻ സർക്കാരിനായിട്ടില്ല. മറിച്ച് കൊലപാതകങ്ങൾ, സ്ത്രീ പീഡനങ്ങൾ എന്നിവയാണ് വർധിച്ചിരിക്കുന്നതെന്നും ചെന്നിത്തല