രജനീകാന്ത് തമിഴ് നാട് രാഷ്ട്രീയത്തിലേയ്ക്ക്
- 21/05/2017

ചെന്നൈ: സജ്ജരായിരിക്കണമെന്ന് ആരാധകരോടു സ്റ്റൈൽമന്നൻ രജനീകാന്തിന്റെ ആഹ്വാനം. താരരാജാവിന്റെ രാഷ് ട്രീയപ്രവേശനത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു തമിഴ്മക്കൾക്കു പുത്തൻ പ്രതീക്ഷകൾ സമ്മാനിക്കുകയാണ് ഈ പ്രഖ്യാപനം. രണ്ടുപതിറ്റാണ്ടിലേറെയായി തമിഴ്സൂപ്പർതാരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കു വരുമെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട്. ഒട്ടുമിക്ക കക്ഷികളും അദ്ദേഹത്തെ ഒപ്പംചേർക്കാൻ പരസ്യമായി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും വ്യക്തമായ മറുപടി നൽകാൻ രജനി വിസമ്മതിക്കുകയായിരുന്നു. വ്യവസ്ഥിതി ദുഷിച്ചെന്നും അതിനുമാറ്റം വരുത്തണമെന്നും ആരാധകരുമായുള്ള ഒരാഴ്ച നീണ്ട കൂടിക്കാഴ്ചയും സംവാദവും അവസാനിപ്പിച്ചുകൊണ്ട് രജനീകാന്ത് പറഞ്ഞത് മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗവും ഡിഎംകെ തലവൻ കരുണാനിധിയുടെ ആനാരോഗ്യവും മൂലം തമിഴ്നാട് രാഷ്ട്രീയത്തിൽ അനുഭവപ്പെടുന്ന ശൂന്യത ഇല്ലാതാക്കാൻ രജനീകാന്തിനു മാത്രമേ കഴിയൂ എന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗമാണുള്ളത്. സംഘർഷഭരിതമായ തമിഴ്നാട് രാഷ് ട്രീയത്തിൽ രജനീകാന്തിനെ ഇറക്കി നേട്ടംകൊയ്യാൻ ബിജെപി ഏറെ നാളായി ശ്രമിച്ചുവരികയായിരുന്നു. രജനീകാന്തിനെ ബിജെപി ദേശീയസെക്രട്ടറി എച്ച്. രാജ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. താൻ തമിഴ്നാടുകാരനാണെന്ന പ്രഖ്യാപനവും കൂടിക്കാഴ്ചയിൽ അദ്ദേഹം നടത്തി.നിങ്ങൾ തമിഴനാണോ എന്ന് നിരന്തരം ചോദിക്കുന്നുണ്ട്, 67 വയസുണ്ട് എനിക്ക്, ഞാൻ 22 വർഷം മാത്രമാണ് കർണാടകയിൽ ജീവിച്ചത്, 44 വർഷമായി തമിഴ്നാട്ടിലാണ്. ഞാനിവിടെ വന്നത് കന്നഡക്കാരനോ മറാഠിയോ ആയിട്ടാകം. എന്നാൽ നിങ്ങൾ എനിക്ക് സ്നേഹവും ബഹുമാനവും പ്രശസ്തിയും സമ്മാനിച്ചു