എ.കെ ബാലന്റെ ഭാര്യ പി.കെ ജമീലയക്ക് ആര്‍ദ്രം മിഷനില്‍ നിയമനം
- 18/05/2017

കൊച്ചി: മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീലയക്ക് ആര്‍ദ്രം മിഷനില്‍ നിയമനം. ജമീലയെ ആര്‍ദ്രം മിഷന് കണ്സട്ടന്റായാണ് നിയമിച്ചിരിക്കുന്നത്. കണ്‍സട്ടന്റ് തസ്തികയിലേക്ക് മൂന്ന് പേര് അപേക്ഷിച്ചിരുന്നെങ്കിലും ജമീല മാത്രമേ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. ഒരാള്‍ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം ആര്‍ദ്രം മിഷന്റേത് ബന്ധുനിയമനം അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. നിയമനത്തിനായി പത്രപ്പരസ്യം നല്‍കിയിരുന്നതായും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് ജമീലയുടെ നിയമനം. നേരത്തെ നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള പികെ ദാസ് മെഡിക്കല്‍ കോളജില്‍ സൂപ്രണ്ട് ആയിരുന്ന ജമീല ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് അവിടെനിന്നും രാജിവച്ചിരുന്നു.