പോസ്റ്റ് ചെയ്ത വീഡിയോ യഥാര്‍ഥം: കുമ്മനം
- 17/05/2017

പോസ്റ്റ് ചെയ്ത വീഡിയോ യഥാര്‍ഥം: കുമ്മനം കൊച്ചി: കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് ബിജു കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ യഥാര്‍ഥമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജുവിന്റെ മരണം സിപിഎമ്മുകാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണു താന്‍ പുറത്തുവിട്ടത്. സമൂഹമാധ്യമമായ ട്വിറ്ററില്‍ കുറിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഇതിന്റെ പേരില്‍ കേസെടുത്താന്‍ ജയിലില്‍ പോകാനും തയാറാണെന്നു കുമ്മനം കൊച്ചിയില്‍ പറഞ്ഞു. ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കാതെ തനിക്കെതിരേ കേസെടുക്കാന്‍ മാത്രമാണു സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നത്. കൊലപാതകത്തിനു പിന്തുണയര്‍പ്പിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു താത്പര്യമില്ല. ഒരു നടപടിയേയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.