എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ
- 14/05/2017

കേരള എൻജിഒ യൂണിയൻ 54ാം സംസ്ഥാന സമ്മേളനത്തിനു കണ്ണൂരിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ഇ. പ്രേം കമാർ സമ്മേളന നഗരിയായ ദിനേശ് ഓഡിറ്റോറയത്തിനു മുന്നിൽ പാതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇ. പ്രേം കുമാർ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി. വിവിധ സർവീസ് സംഘടനാ നേതാക്കളായ എ. ശ്രീകുമാർ, കെ.സി. ഹരികൃഷ്ണൻ, പി.വി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ഇന്നു രാവിലെ ഒന്പതിനു പ്രതിനിധി സമ്മേളനത്തിൽ ഇടതുപക്ഷ സർക്കാർ-പിന്നിട്ട ഒരു വർഷം എന്ന വിഷയത്തിൽ സെമിനാർ നടക്കും. മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. തുടർന്നു പൊതുജനാരോഗ്യരംഗം-വെല്ലുവിളികളും പരിഹാരവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടിന് സുഹൃദ് സമ്മേളനം ഇ.പി. ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11ന് കേരള വികസനവും സിവിൽ സർവീസും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിഷയം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞു 2.30ന് യാത്രയയപ്പ് സമ്മേളനം. വൈകുന്നേരം നാലിനു നഗരത്തിൽ പ്രകടനവും തുടർന്നു ടൗൺ സ്ക്വയറിൽ പൊതു സമ്മേളനവും നടക്കും. പൊതുസമ്മേളനം സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റായി ഇ. പ്രേം കുമാറിനെയും ജനറൽ സെക്രട്ടറിയായി ടി.സി. മാത്തുക്കുട്ടിയെയും തെരഞ്ഞെടുത്തു.