സർക്കാരിന് അനുകൂല നടപടികളുമായി dgp
- 11/05/2017

സർക്കാരിന് കോട്ടം വരുത്തുന്ന തരത്തിൽ ഉള്ളവർക്കെതിരെ ഡിജിപി നടപടിയെടുത്തു തുടങ്ങി .പോലീസിന്റെ വീഴ്ച ഉണ്ടാകുന്ന ഇടങ്ങളിലും നടപടിയുണ്ടാകും .. തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെൻകുമാർ ചുമതലയേറ്റതിനു പിന്നാലെ സർക്കാരിന് കോട്ടം വരുത്തുന്ന തരത്തിൽ ഉള്ളവർക്കെതിരെ ഡിജിപി നടപടിയെടുത്തു തുടങ്ങി സുപ്രധാന ഫയലുകൾ കൈകാര്യം ചെയ്യുന്ന ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ലോക്നാഥ് ബെഹ്റയുടെ കാലത്തെ ചില ഉത്തരവുകൾ സെൻകുമാർ റദ്ദാക്കി. പോലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂണിയർ സൂപ്രണ്ട് കുമാരി ബീനയെ കഴിഞ്ഞ ദിവസം അപ്രധാന വിഭാഗത്തിലേക്കു ടി.പി. സെൻകുമാർ മാറ്റി നിയമിച്ചിരുന്നു. ഭരണകക്ഷി എംഎൽഎ നൽകിയ പരാതി പൂഴ്ത്തിവച്ച ഉദ്യോഗസ്ഥനെതിരേയും സെൻകുമാർ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരേ കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണമെന്ന ഉത്തരവിറക്കിയ മുൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നടപടി വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എല്ലാ പോലീസ് സ്റ്റേഷനിലും ഒരേ കമ്പനിയുടെ ഉപയോഗിക്കണമെന്നു നിർദേശിച്ച ലോക്നാഥ് ബെഹ്റയുടെ നിലപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ലോക്നാഥ് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്നു മാറ്റി ഇതേക്കുറിച്ചു വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. എന്നാൽ, ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നും പോലീസ് ഹൗസിംഗ് കണ്സ്ട്രക്ഷൻ കോർപറേഷന്റെ ശിപാർശ ജില്ലാ പോലീസ് മേധാവിമാർക്കു കൈമാറുക മാത്രമാണു ചെയ്തതെന്നുമാണു ലോക്നാഥ് ബെഹ്റ പറയുന്നത്. അതിനിടെ, തനിക്കു കാറും ഓഫീസും വേണ്ടെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ് ശ്രീവാസ്തവ സർക്കാരിനു കത്തു നൽകി. ശ്രീവാസ്തവയുടെ ദിനബത്തയടക്കമുള്ള ഫയലുകൾ സംസ്ഥാന പോലീസ് മേധാവിയുടെ പരിഗണനയ്ക്ക് എത്തരുതെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.