ഹയർ സെക്കൻഡറി ഏകജാലക പ്രവേശനം
- 09/05/2017

ഹയർ സെക്കൻഡറി ഏകജാലക പ്രവേശനം പത്തനംതിട്ട: ഹയർ സെക്കൻഡറി പ്രവേശനത്തിനു സംസ്ഥാനത്ത് 4,22,910 സീറ്റുകൾ. സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ്, റെസിഡൻഷൽ ഖേലകളിലെ 2073 സ്കൂളുകളിലെ 7248 ബാച്ചുകളിലായാണ് ഇത്രയും സീറ്റുകളുള്ളത്. ഇതിൽ 2,94,948 സീറ്റുകളിലേക്ക് ഏകജാലക പ്രവേശനം നടക്കും. ഇത്തവണ എസ്എസ്എൽസി ഫലം വന്നപ്പോൾ 4,37,156 കുട്ടികളാണ് ഉപരിപഠനയോഗ്യത നേടിയിരിക്കുന്നത്. ഇതുകൂടാതെ കേന്ദ്ര സിലബസുകളിലെ പത്താംക്ലാസ് ഫലം വരുന്പോൾ നല്ലൊരു വിഭാഗം കുട്ടികൾ സംസ്ഥാന സിലബസിലേക്കു മാറാൻ താത്പര്യം കാട്ടാറുണ്ട്. പ്ലസ് വണ്ണിന് സംസ്ഥാനത്ത് 817 സർക്കാർ സ്കൂളുകളിൽ 1,69,140 സീറ്റുകളും 845 എയ്ഡഡ് സ്കൂളുകളിൽ 1,97,940 സീറ്റുകളും 362 അണ്‍എയ്ഡഡ് സ്കൂളുകളിലും 49 റെസിഡൻഷൽ, സ്പെഷൽ, ടെക്നിക്കൽ സ്കൂളുകളിലുമായി 55,830 സീറ്റുകളുമാണ് ഉള്ളത്. സയൻസിന് 2,16,942 സീറ്റുകളും ഹ്യുമാനിറ്റീസിന് 82,278 സീറ്റുകളും കൊമേഴ്സിന് 1,23,690 സീറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. ഇതിൽ സർക്കാർ മേഖലയിൽ സയൻസിന് 1280 ബാച്ചുകളിലായി 76,800 സീറ്റുകളുണ്ട്. എയ്ഡഡ് സ്കൂളുകളിലെ 1176 ബാച്ചുകളിലായി 1,06,560 സീറ്റുകളുണ്ട്. അണ്‍എയ്ഡഡ്, റസിഡൻഷൽ വിഭാഗങ്ങളിൽ 675 ബാച്ചുകളിലായി 33,582 സീറ്റുകളും ഉണ്ട്. ഹ്യുമാനിറ്റീസിന് സർക്കാരിൽ 678 ബാച്ചുകളും 40,500 സീറ്റുകളുമാണുള്ളത്. എയ്ഡഡിൽ 591 ബാച്ചുകളും 35,340 സീറ്റുകളും അണ്എയ്ഡഡിൽ 131 ബാച്ചുകളിലായി 6,438 സീറ്റുകളുമാണുള്ളത്. കൊമേഴ്സിനു സർക്കാർ സ്കൂളുകളിൽ 864 ബാച്ചുകളിലായി 51,840, എയ്ഡഡ് മേഖലയിൽ 934 ബാച്ചുകളിലായി 56,040, അണ്എയ്ഡഡിൽ 319 ബാച്ചുകളിലായി 15,810 സീറ്റുകളുമുണ്ട്. ഏകജാലക പ്രവേശനത്തിനു സയൻസിന് 1,44,504 സീറ്റുകൾ ലഭിക്കും. ഹ്യുമാനിറ്റീസിന് 63,000 സീറ്റകളും കൊമേഴ്സിന് 87,444 സീറ്റുകളും ഉൾപ്പെടെയാണ് 2,94,948 സീറ്റുകളിലേക്ക് ഏജകാലകം വഴി പ്രവേശനം നടത്തുന്നത്. മാനേജ്മെന്റ് ക്വോട്ട: സയൻസ് 25,080, ഹ്യൂമാനിറ്റീസ് 8364, കൊമേഴ്സ് 13,188. കമ്യൂണിറ്റി ക്വോട്ട: സയൻസ് 13,776, ഹ്യുമാനിറ്റീസ് 4476, കൊമേഴ്സ് 7248. അണ്‍എയ്ഡഡ് സയൻസ് 33,582, ഹ്യുമാനിറ്റീസ് 6438, കൊമേഴ്സ് 15,810 സീറ്റുകളും ഉണ്ടാകും.