യൂത്ത് കോണ്ഗ്രസ്മാർച്ചു തുടങ്ങി
- 01/05/2017

ബദിയടുക്ക(കാസർഗോഡ്): സംസ്ഥാന സർക്കാരിന്റെ ഭരണത്തകർച്ചയ്ക്കും കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങൾക്കുമെതിരേ യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന് ഇന്നു കാസർഗോഡ് ജില്ലയിലെ ബദിയടുക്കയിൽ തുടങ്ങി സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന ജാഥ ഇന്നു വൈകുന്നേരം മൂന്നിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു . കെ.സി. വേണുഗോപാൽ, എംഎൽഎമാരായ അൻവർ സാദത്ത്, എം.വിൻസന്റ്, റോജി എം.ജോണ്, ഷാഫി പറന്പിൽ, ബെന്നി ബഹനാൻ എന്നിവർ സംബന്ധിക്കും. ജാഥ 23ന് തിരുവനന്തപുരത്ത് സമാപിക്കും.