പാറശാല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബിജെപി പ്രവർത്തകർ ഉപരോധിച്ചു
- 23/11/2016

പാറശാല : ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ നിർമിച്ച വീടിന് പഞ്ചായത്ത് അധികൃതർ കെട്ടിടനമ്പർ നൽകാത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പാറശാല ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ .പ്രീതി നാഥിനെ ഉപരോധിച്ചു. . ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സംഘടിച്ചെത്തിയ പ്രവർത്തകർ വിധവയായ ശ്രീകലയ്ക്ക് പഞ്ചായത്തിലെ തന്നെ ഉദ്യോഗസ്‌ഥർ പരിശോധന നടത്തി അനുമതി നൽകി നിർമ്മിച്ച വീടിന് കെട്ടിട നമ്പർ നൽകണമെന്നാവശ്യപ്പെട്ടാണ ്പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത് . എന്നാൽ കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണ് നിർമാണം നടത്തിയിരിക്കുന്നത് എന്നതിനാൽ നമ്പർ നൽകുവാൻ സാധിക്കില്ലാ എന്ന നിലപാടിൽ പഞ്ചായത്ത് ,സെക്രട്ടറി ഉറച്ച് നിൽക്കുകയായിരുന്നു .ഉപരോധ സമരം വൈകുന്നേരം അഞ്ച് മണിവരെ നീണ്ടു തുടർന്ന പാറശാല എസ്ഐ പ്രവീൺ സ്‌ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തിയെങ്കിലും വിട്ടു വീഴ്ചയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയും സമരക്കാരും തയ്യാറായില്ല . തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ഫോണിൽ ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിച്ച് വേണ്ട നടപടി കൈകൊളളാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു . ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇഞ്ചിവിള അനിലിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിൽ പാറശാല പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രവീൺ , അനീഷ് . നാഗരാജൻ , ഇഞ്ചിവിള ജയൻ ,മഹേഷ് ,അനീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു . സാധാരണക്കാരിയും വിധവയുമായ ശ്രീകലയുടെ വീടിന് കെട്ടിട നമ്പർ ഇട്ട് നൽകുവാൻ വിസമ്മതിക്കുന്ന പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ആറ് മാസക്കാലത്തിനിടയിൽ പാറശാല മേഖലയിൽ നിർമ്മാണം നടത്തിയിട്ടുള്ള സമ്പന്നരുടെ അനധികൃത കെട്ടിടങ്ങൾക്ക് നിയമാനുസ്രതമല്ലാതെ കെട്ടിട നമ്പർ നൽകിയിട്ടുണ്ടന്ന് ബിജെപി നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് ഇഞ്ചിവിള അനിൽ ആരോപിച്ചു