യുവജനങ്ങളുടേത് സർഗാത്മക രാഷ്ര്‌ടീയമാകണം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ
- 23/11/2016

തിരുവനന്തപുരം: യുവജനങ്ങളുടേത് പൊതുനന്മയ്ക്കും രാജ്യത്തിനും ഉപകാരമുള്ള സർഗാത്മക രാഷ്ര്‌ടീയ പ്രവർത്തനമാകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്‌ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.കമ്മീഷൻ ചെയർപേഴ്സൺ ചിന്താജെറോം അധ്യക്ഷയായിരുന്നു. മുൻ ചെയർപേഴ്സൺ ആർ.വി. രാജേഷ് , കമ്മീഷൻ അംഗങ്ങളായ സ്വപ്ന ജോർജ്, വിനോദ് കായ്പാടി, ടി. പി ബിനീഷ്, ബിജി, രാമചന്ദ്രൻ കുയ്യാണ്ടി, കമ്മീഷൻ സെക്രട്ടറി പി. പി സജിത, യൂത്ത് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ പി. ബിജു എന്നിവർ പ്രസംഗിച്ചു.