മണിയെ പുറത്താക്കുംവരെ സമരം ::::::: കെപിസിസി
- 25/04/2017

തിരുവനന്തപുരം: മന്ത്രി എം.എം. മണിയെ പുറത്താക്കുന്നതു വരെ പ്രക്ഷോഭം തുടരാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനം. നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കും. ഇതിന്റെ ഭാഗമായി മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്നു സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു...........വൈകുന്നേരം എല്ലാ ജില്ലാകേന്ദ്രങ്ങളിലും മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സത്യഗ്രഹവും നടത്തും. സ്ത്രീകളെ അപമാനിക്കുകയും കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത മണി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. അതിനാൽ മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാൻ തയാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.,,,,,,,,,മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള സമരപരിപാടികൾ സംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംഘം മൂന്നാറിൽ ക്യാമ്പു ചെയ്തു പ്രവർത്തിക്കും.