സിപിഎം കേന്ദ്ര നേതൃയോഗങ്ങൾ ഇന്ന്
- 17/04/2017

ന്യുഡൽഹി: സിപിഐയുമായി പോരു മുറുകുന്നതിനിടെ ഡൽ സിപിഎം കേന്ദ്ര നേതൃയോഗങ്ങൾ നാളെഹിയിൽ തുടങ്ങുന്നു. കേരളത്തിലെ സിപിഎം- സിപിഐ തർക്കത്തിനു പുറമേ മൂന്നാർ പ്രശ്നം, ജിഷ്ണു പ്രണോയിയുടെ അമ്മയുടെ സമരം ഉയർത്തിയ പ്രതിസന്ധി, വി.എസ്. അച്യുതാനന്ദന്റെ നിലപാടുകൾ അടക്കം പാർട്ടിയിലെയും ഭരണത്തിലെയും പ്രശ്നങ്ങൾ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ ചർച്ചയാകും. ബംഗാളിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കും പിന്നിലായി സിപിഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തായതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും. നാളത്തെ പോളിറ്റ് ബ്യൂറോ യോഗത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ മുതൽ ഡൽഹിയിലുണ്ടാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയും ഇന്നു രാത്രിയോടെ എത്തും. കേന്ദ്ര കമ്മിറ്റി യോഗം ചൊവ്വ, ബുധൻ ദിവസങ്ങളിലാണു ചേരുക. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളാണു യോഗത്തിന്റെ അജൻഡ. അതിനാൽ തന്നെ കേരളത്തിലെയും ബംഗാളിലെയും പ്രശ്നങ്ങളും ചർച്ചാവിഷയമാകുമെന്നു മുതിർന്ന നേതാവ് പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും മോദിയെയും തടയാൻ വിശാല പ്രതിപക്ഷ ഐക്യം വേണമെന്ന കോണ്‍ഗ്രസിന്റെയും സിപിഐയുടെയും നിർദേശവും സിപിഎം നേതൃത്വം ചർച്ച ചെയ്യും. കോണ്‍ഗ്രസുമായി ചേരുന്നതിനു പാർട്ടിക്കു കേരളത്തിൽ ക്ഷീണമാകുമെന്ന സംസ്ഥാന ഘടകത്തിന്റെ അഭിപ്രായത്തിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാൽ, കോണ്‍ഗ്രസിനെ തളർത്തി പരോക്ഷമായി ബിജെപിക്കു സഹായം ചെയ്യുന്ന നിലപാട് തുടരുന്നതിനോട് സിപിഐയും സിപിഎമ്മിലെ ഒരു വിഭാഗവും വിയോജിക്കുന്നുണ്ട്. കേരളത്തിലെ സിപിഎം- സിപിഐ ഘടകങ്ങൾ തമ്മിലുള്ള പോരിൽ ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വവും ഭാഗമായതും നേതൃയോഗങ്ങളിൽ ചർച്ച ചെയ്യപ്പട്ടേക്കും. ഇത്തരം പതിവില്ലാത്ത ഇടപെടലുകൾ പ്രശ്നം വഷളാക്കിയെന്ന ു കരുതുന്നവരുണ്ട്. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സിപിഐക്കെതിരേ കോഴിക്കോട്ട് നടത്തിയ പരാമർശവും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കാരാട്ടിനു മറുപടി നൽകിയതും ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നാണു വിലയിരുത്തൽ.