ഇന്റലിജന്റ്സ് നുപിഴവ് മന്ദ്രിയെ തിരിച്ചറിയാനായില്ല
- 13/04/2017

മന്ദ്രിമാരെ പ്പോലും അറിയാത്ത ഇന്റലിജന്റ്സ് വിഭാഗം ::::കൃഷി മന്ത്രിയെന്നു തെറ്റിദ്ധരിച്ച് :::::കൂടിക്കാഴ്ചയ്ക്കെത്തിയത് റവന്യു മന്ത്രിയുടെ വസതിയിൽ തിരുവനന്തപുരം: കൃഷി മന്ത്രിയെന്നു തെറ്റിദ്ധരിച്ച് സംസ്ഥാന പോലീസ് ഇന്റലിജൻസ് മേധാവി കൂടിക്കാഴ്ചയ്ക്കെത്തിയത് റവന്യു മന്ത്രിയുടെ വസതിയിൽ. തന്നെ കണ്ട് അങ്ങു വി.എസ്. സുനിൽകുമാർ അല്ലേയെന്ന ഇന്റലിജൻസ് മേധാവിയുടെ ചോദ്യം കേട്ട് റവന്യു മന്ത്രി ചന്ദ്രശേഖരൻ ഞെട്ടി. ഇന്റലിജൻസ് മേധാവിയുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം കൃഷിമന്ത്രിയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിനാണ് അബദ്ധം പറ്റിയത്. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം അരങ്ങേറിയത്. ഡ്രൈവർക്കു മന്ത്രിയുടെ വീട് മാറിപ്പോയതാണ് അബദ്ധം പറ്റാൻ ഇടയാക്കിയതെന്നാണ് ഇന്റലിജൻസ് മേധാവിയുടെ വിശദീകരണം. മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷം ഇന്റലിജൻസ് മേധാവി ഇന്നലെ രാവിലെ എട്ടു മണിയോടെ റവന്യു മന്ത്രി ചന്ദ്രശേഖരന്റെ ഔദ്യോഗിക വസതിയിലെത്തി. ഇന്റലിജൻസ് മേധാവി കാണാൻ വന്ന വിവരം പേഴ്സണൽ സ്റ്റാഫ് അംഗം മന്ത്രിയെ അറിയിച്ചു. മന്ത്രി അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. ഈ സമയത്താണ് അങ്ങ് വി.എസ്. സുനിൽകുമാർ അല്ലെയെന്നു മുഹമ്മദ് യാസിൻ ചന്ദ്രശേഖരനോടു ചോദിച്ചത്. താൻ റവന്യു മന്ത്രി ചന്ദ്രശേഖരൻ ആണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കു പറ്റിയ അബദ്ധം മനസിലാക്കിയ ഇന്റലിജൻസ് മേധാവി പിന്നീടു കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിനെ കാണാൻ പോയി. തൃശൂരിൽ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോലീസിന്റെ ഓഫീസ് മാറ്റാൻ കൃഷിവകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഈ വിഷയം ചർച്ച ചെയ്തു പരിഹരിക്കാനാണ് ഇന്റലിജൻസ് മേധാവി കൃഷിമന്ത്രി സുനിൽ കുമാറിനെ കാണാൻ പോയത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കെട്ടിടം ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന സമയത്താണ് അവിടെ പോലീസിന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ജലസേചനവകുപ്പ് പിന്നീട് ഈ സ്ഥലം കൃഷിവകുപ്പിനു കൈമാറി. ഇതോടെയാണ് പോലീസിന്റെ ഓഫീസ് മാറ്റാൻ കൃഷിവകുപ്പ് നിർദേശം നൽകിയത്. കൃഷിവകുപ്പിന്റെ തീരുമാനത്തിൽ പുനർചിന്തനം നടത്തണമെന്ന് അഭ്യർഥിക്കാനാണ് ഇന്റലിജൻസ് മേധാവി കൃഷി മന്ത്രി സുനിൽകുമാറിനെ കാണാൻ പോയത്.