clik vedio ധർഷ്ട്യം വെടിഞ്ഞു മുട്ടുമടക്കി മുഘ്യ മന്ദ്രി ;;നിരാഹാരം അവസാനിച്ചു
- 10/04/2017

ധർഷ്ട്യം വെടിഞ്ഞു മുട്ടുമടക്കി മുഘ്യ മന്ദ്രി ;;;;; നിരാഹാരം അവസാനിച്ചു ;;;; ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ശരിയായ അന്വേഷണം നടത്തുമെന്ന് സർക്കാർ ഉറപ്പ് നൽകി....കാനം രാജേന്ദ്രനും സിപിഐ യുടെയും സമ്മർദം ;;; തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ശരിയായ അന്വേഷണം നടത്തുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത്. ഇത് നീതിയുടെ വിജയമാണ്. കേരളത്തിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറയുന്നതായി ശ്രീജിത്ത് പറഞ്ഞു. സർക്കാർ പ്രതിനിധികളുമായി ചർച്ചകൾക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിൽ തങ്ങളെ സഹായിച്ച ഷാജർഖാനെയും ഭാര്യയെയും മോചിപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ശ്രീജിത്ത് പറഞ്ഞു. എന്നാൽ ഷാജഹാൻ തങ്ങൾ ക്ഷണിച്ചിട്ടല്ല വന്നത്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഉറപ്പൊന്നും ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് മഹിജ നിരാഹാരം അവസാനിപ്പിച്ചതിനു പിന്നാലെ ജിഷ്ണുവിന്റെ സഹോദരിയും നിരാഹാരം അവസാനിപ്പിച്ചു. സ്പെഷൽ പ്രോസിക്യൂട്ടർ സി.പി ഉദയഭാനുവും സ്റ്റേറ്റ് അറ്റോർണി സോമനും ജിഷ്ണുവിന്റെ കുടുംബവുമായി ആറു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷമാണ് ഉത്തുതീർപ്പ് ഉണ്ടായത്. ചർച്ചകൾക്കിടയിൽ മുഖ്യമന്ത്രി പിണറായി മഹിജയെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഡിജിപിയുടെ ഓഫീസിനു മുന്നിൽ ഉണ്ടായ സംഭവങ്ങളിൽ ഗൂഡാലോചന കുറ്റം ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ചതായും ശ്രീജിത്ത് പറഞ്ഞു.;;;മഹിജയെ മർദിച്ച സംഭവം: ഐജിയുടെ റിപ്പോർട്ടിൽ ഡിജിപിയുടെ തിരുത്ത്; പോലീസുകാർക്കെതിരേ നടപടി;;;; ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു അമ്മ മഹിജയും ബന്ധുക്കളും പോലീസ് ആസ്ഥാനത്തിനു മുന്നിൽ നടത്തിയ സമരം സംഘർഷഭരിതമായതിനു പിന്നിൽ പോലീസ് വീഴ്ചയുണ്ടായിട്ടില്ലെന്ന ഐജിയുടെ റിപ്പോർട്ടിൽ ഡിജിപിയുടെ തിരുത്ത്. സംഭവങ്ങൾ തടയാൻ പോലീസ് മുൻകരുതൽ സ്വീകരിച്ചില്ലെന്ന ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ശിപാർശ ചെയ്തതായി സൂചന. ജിഷ്ണുവിന്റെ കുടുംബവുമായി സർക്കാർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണു റിപ്പോർട്ടിൽ ഡിജിപിയുടെ നിർദേശമുയർന്നതെന്നാണു സൂചന. എന്നാൽ, എന്തു നടപടി സ്വീകരിക്കണമെന്ന കാര്യം ഇന്നു രാവിലെ മുഖ്യമന്ത്രിയുമായി സംസാരിച്ചു തീരുമാനിക്കുമെന്നാണു വിവരം. പോലീസ് ആസ്ഥാനത്തിനു മുന്നിൽ നടന്ന സംഭവത്തിൽ ഗൂഢാലോചന നടന്നതായി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ടു പോലീസിനു വീഴ്ച സംഭവിക്കാത്ത സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യം ഐജിയുടെ റിപ്പോർട്ടിൽ പറയുന്നില്ല. സംഭവവുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ മാത്രം പ്രതിപാദിക്കുന്ന വസ്തുതാ റിപ്പോർട്ടിൽ ആർക്കെതിരേയും ശിപാർശയില്ല. എന്നാൽ, എസ്യുസിഐ നേതാവ് ഷജിർഖാൻ, ഭാര്യ മിനി, ശ്രീകുമാർ എന്നിവർ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കാളിയാണെന്നു സംശയിക്കുന്നതായാണു ഐജിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതിനുള്ള കാരണങ്ങളും റിപ്പോർട്ടിൽ വിവരിക്കുന്നു. എന്നാൽ, തോക്ക്സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദയ്ക്കും, വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനും ഗൂഢാലോചനയിൽ പങ്കുള്ളതായി വ്യക്തമായിട്ടില്ല. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താൽ മാത്രമേ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നു വ്യക്തമാകുകയുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് ആസ്ഥാനത്തിനു മുന്നിൽ നടന്ന സംഘർഷത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന പ്രാഥമികറിപ്പോർട്ടിലെ വാദത്തിൽ അന്തിമറിപ്പോർട്ടിലും ഐജി ഉറച്ചു നിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥനെതിരേയും നടപടി വേണമെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നു സംസ്ഥാന പോലീസ് മേധാവിക്കു തോന്നിയാൽ നടപടി സ്വീകരിക്കാമെന്നും മനോജ് ഏബ്രഹാമിന്റെ അന്തിമറിപ്പോർട്ടിൽ പറയുന്നു. സംഭവത്തിനു പിന്നിൽ നടന്ന ഗൂഢാലോചന റിപ്പോർട്ടിൽ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ജിഷ്ണുവിന്റെ അമ്മ മഹിജയോട് രാവിലെ 11നു പോലീസ് ആസ്ഥാനത്തു കാണാമെന്നാണു ഡിജിപി അറിയിച്ചിരുന്നത്. എന്നാൽ, പത്തു മണിയോടെ തന്നെ എത്തി. ഷജിർഖാൻ അടക്കം അഞ്ചു പേരെ ഒഴിവാക്കി മറ്റു ബന്ധുക്കൾക്കു ഡിജിപിയെ കാണാൻ അവസരം ഒരുക്കാമെന്ന വാദം അംഗീകരിക്കാൻ അവർ തയാറായില്ല.;;;;സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തി ഒരു കുടുംബം ഒന്നാകെ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനു പിന്നിൽ സിപിഎമ്മിന്റെയും സിപിഐയുടെയും കേന്ദ്ര നേതൃത്വങ്ങളുടെ സമയോചിത ഇടപെടൽ. കേന്ദ്ര നേതൃത്വങ്ങളുടെ നിർദേശപ്രകാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദൂതനായെത്തുകയായിരുന്നു. നേരത്തെ ലോ അക്കാഡമി സമരം അവസാനിപ്പിക്കാനുള്ള ചർച്ചകളിലും കാനം രാജേന്ദ്രൻ മധ്യസ്ഥനായി എത്തിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ കാനം രാജേന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി നിരാഹാരസമരം നടത്തുന്ന മഹിജയുമായും മറ്റു ബന്ധുക്കളുമായും സംസാരിച്ചു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഉൗർജിതമാക്കണമെന്നും പ്രതികളെ വേഗത്തിൽ പിടികൂടണമെന്നുമായിരുന്നു പ്രധാന നിർദേശം. ഇതോടൊപ്പം പോലീസ് ആസ്ഥാനത്തിനു മുന്നിൽ നടത്തിയ സമരത്തിൽ തങ്ങളെ മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും നിർദേശമുയർന്നു. ഇക്കാര്യങ്ങൾ അപ്പോൾതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണിൽ സംസാരിച്ചു. തുടർന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായും കാനം സംസാരിച്ചു. കോടിയേരി ഇക്കാര്യങ്ങൾ പിണറായി വിജയനുമായി വിശദമായി ചർച്ചചെയ്തു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ചർച്ചയായി. ഇതു വിശദമായി സംസാരിക്കാൻ ഗവണ്മെന്റ് പ്രോസിക്യൂട്ടർ സി.പി. ഉദയഭാനുവിനെ സർക്കാർ നേരിട്ടു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. തുടർന്നു മണിക്കൂറുകളോളം നടത്തിയ മാരത്തണ് ചർച്ചയിൽ രാത്രി എട്ടരയോടെ ഏകദേശ ധാരണ ഉരുത്തിരിയുകയായിരുന്നു. നടപടി ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിലൂടെ മഹിജയുമായും മറ്റു ബന്ധുക്കളുമായും സംസാരിച്ചു. തുടർന്നാണു സമരം അവസാനിപ്പിക്കുന്ന നടപടിയിലേക്കു നീണ്ടത്. ഇതിനിടെ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികൾക്കായി തെരച്ചിൽ തുടർന്നു. പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ ഇന്നലെ ഉച്ചകഴിഞ്ഞ് അറസ്റ്റ് ചെയ്തു. മർദിച്ചെന്നു പറയുന്ന പിആർഒ പ്രവീണിനെയും കസ്റ്റഡിയിൽ എടുത്തതായി പോലീസിന്റെ സ്ഥിരീകരിക്കാത്ത സന്ദേശമെത്തി. സർക്കാർ ഉണർന്നപ്പോൾ വേഗത്തിൽ പ്രതികളെ പിടികൂടാനായി. ഇത്രയും കാലം ഇവരെ പിടികൂടാൻ കഴിയാതിരുന്നത് ഉന്നതതല ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്ന ആരോപണവും ഉയർന്നു.