കടകംപള്ളി സുരേന്ദ്രന്റെ അനുനയ ശ്രമം പരാജയപ്പെട്ടു....... ഇനിയെന്ത്
- 08/04/2017

ജിഷ്ണു പ്രോണോയ് ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള യുവാവ് ,കുടുംബം മുഴുവനും ,കമ്മ്യൂണിസ്റ്റ് കാർ , സിപിഎം , sfi ,സംഘടനകൾ എന്തേ മൗനം . ജിഷ്ണുവിന്റെ അമ്മയും ,സഹോദരിയും ,ബന്ധുക്കളും നിരാഹാരത്തിൽ .....തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ നടത്തുന്ന നിരാഹാരസമരം തുടരുന്നു. ഇന്നലെ മഹിജയെ കാണാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അനുനയ ശ്രമം പരാജയപ്പെട്ടു. നിരാഹാരസമരത്തിൽനിന്നു പിൻമാറണമെന്ന മന്ത്രിയുടെ ആവശ്യം മഹിജ നിരാകരിച്ചു. ബുധനാഴ്ചയാണ് മഹിജയും ബന്ധുക്കളും നിരാഹാര സമരം ആരംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി കടകംപള്ളി അരമണിക്കൂറോളം മഹിജയോടും സഹോദരൻ ശ്രീജിത്തിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മന്ത്രി മറുപടിയൊന്നും നല്കിയില്ലെന്നു ശ്രീജിത്ത് പറഞ്ഞു. പോകാനായി എഴുന്നേറ്റപ്പോൾ ശ്രീജിത്തിനോട് മഹിജയ്ക്കു വെള്ളം കൊടുക്കാൻ മന്ത്രി നിർദേശിച്ചു. എന്നാൽ, മഹിജയ്ക്കു വെള്ളം നല്കുന്നതിനു മുമ്പ് ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെയും തങ്ങളെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഇരുവരും മന്ത്രിയോട് ആവശ്യപ്പെട്ടു. നാദാപുരം: ദുരൂഹ സാഹചര്യ ത്തിൽ മരിച്ച പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില അതീവ ഗുരുതരമായി. മൂന്നു ദിവസമായി നിരാഹാരമനുഷ്ഠിക്കുകയാണ് അവിഷ്ണ. ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരാഹാരസമരം നടത്തുന്ന അമ്മയ്ക്കും മകൾക്കും ഐക്യദാർഢ്യവുമായി ബന്ധുക്കളും നാട്ടുകാരും വളയത്തെ ജിഷ്ണുവിന്റെ വീട്ടിൽ റിലേ സത്യഗ്രഹം തുടങ്ങി. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സത്യഗ്രഹത്തിൽനിന്നു വിട്ടുനിന്നിരുന്ന സിപിഎം ഏരിയാ സെക്രട്ടറി പി.പി. ചാത്തു അടക്കമുള്ള നേതാക്കൾ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി. സംഭവം രാഷ്ട്രീയവത്കരിക്കുന്നതിനോട് സിപിഎമ്മിന് താത്പര്യമില്ലെന്നും ജിഷ്ണുവിനോടൊപ്പമാണ് പാർട്ടിയെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.............അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ അനുവദിക്കാത്ത സാഹചര്യത്തിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ സംഘത്തെയെത്തിച്ച് അവിഷ്ണയ്ക്ക് ഡ്രിപ്പ് നൽകി..........