സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ അമ്മയെയും ബന്ധുക്കളെയും പോലീസ് മർദ്ദിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിന് മേൽ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ല. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പോലീസ് ആസ്ഥാനത്ത് പോലീസ് നടത്തിയത് കാടത്തമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.