തൃശൂർ: പോലീസ് ആസ്ഥാനത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഡിജിപിയെ അടിയന്തരമായി മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണു പ്രണോയിയുടെ മാതാവിനുനേരെയുണ്ടായ പോലീസ് നടപടികൾ സ്ത്രീത്വത്തോടുള്ള അപമാനമാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു.