CICK VEDIO മുഖ്യമന്ത്രിയുടെ ജനസാന്ത്വനം ഉന്തും തള്ളും താലൂക്ക്ഓഫീസിൽ
- 04/04/2017

മുഖ്യമന്ത്രിയുടെ ജനസാന്ത്വനം ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രോഗ്രാമിലേക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ നൽകാൻ എത്തിയവരുടെ തിക്കും തിരക്കും അപക്ഷ നൽകാനെത്തിയവരെ വലച്ചു ,,,.രാവിലെ 10 നു എത്തിയവർ ക്യൂ വിൽ നിരന്നതോടെ താലൂക്കു പരിസരം ജനസാഗരമായി . 11 ആയിട്ടും പലജീവനക്കരും എത്തിയിരുന്നില്ല ... താമസിച്ചു എത്തിയ ജീവനക്കാർക്ക് ഓഫീസിൽ കടക്കുവാനും കഴിഞ്ഞില്ല ....വിധവകൾക്ക് 10000 രൂപാ സ്വന്തം ബാങ്ക് അക്കൗണ്ട് ഇൽ ലഭിക്കും ,താലൂക് ഓഫീസിൽ വിതരണം ചെയ്യുന്നു എന്നായിരുന്നു ചില വാർഡ് മെമ്പർമാർ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത് ....ഇത് .കൂടുതൽ സ്ത്രീകൾ എത്താൻ കാരണമായി .....ഉന്തും തള്ളും കൂടി പലരും വീഴുന്നത് കാണാം .. കൗണ്ടറിൽ 3 ജീവനക്കാരെ ഈ സമയത്തു എത്തിയിരുന്നുള്ളു . ..തുടർന്ന് മറ്റു ജീവനക്കാർ അപേക്ഷകൾ ഒരുമിച്ചു വാങ്ങി താലൂക് ഓഫീസിൽ വച്ചു ...10 ദിവസത്തിനകം വില്ലേജ് ഓഫീസിൽ ഇവ എത്തിക്കും എന്നു പറഞ്ഞു അപേക്ഷകരെ പോകുവാൻ അവശ്യ പ്പെടുകയായിരുന്നു .....താലൂക്കിലെ 21 വില്ലേജ് ഓഫീസുകളിലെ ഗുണഭോക്താക്കളും അപേക്ഷകളുമായി എത്തിയതോടെ താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു....ജനസാന്ത്വനം പദ്ധതിയിലേയ്ക്കുള്ള അപേക്ഷ നല്കാന് എത്തിയവരില്‍ സ്ത്രീകളാണ് ഏറെയും. .... കഴിഞ്ഞ മൂന്നു ദിവസമായി ഗുണഭോക്താക്കള്‍ താലൂക്ക് ഓഫീസില്‍ വരുന്നുവെങ്കിലും ഇന്നലെ തിരക്ക് ക്രമാതീതമായിരുന്നു...മുഖ്യമന്ത്രിയുടെ ജനസാന്ത്വനം ഫണ്ട് ഇനിയും സ്വരൂപിക്കേണ്ടതുണ്ട് . ആർക്കും ഈ അക്കൗണ്ടിൽ സംഭാവന ചെയ്യാം ...