ശബരിമലയുടെ പേര് മാറ്റിയത് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി
- 22/11/2016

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.ഇത്തരത്തിൽ ക്ഷേത്രത്തിന്റെ പേര് മാറ്റാൻ ദേവസ്വം ബോർഡിനു അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനമെടുത്ത് അത് രഹസ്യമാക്കി വച്ചത് ഗൂഢമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ശബരിമല ധർമശാസ്താ ക്ഷേത്രമെന്നുള്ളത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പുനർനാമകരണം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. അയ്യപ്പന്റെ ജീവതവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തെ ആധാരമാക്കിയാണ് ക്ഷേത്രം പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചതെന്നും പ്രയാർ വ്യക്തമാക്കിയിരുന്നു