CLICK VIEDO ബജറ്റ് തനിയാവർത്തനമെന്ന് കോൺഗ്രസ്സ് : ബജറ്റ് കോപ്പി വലിച്ചുകീറി
- 30/03/2017

തനിയാവർത്തനമെന്ന് കോൺഗ്രസ്സ് കൗണ്‍സിലർമാർ : ബജറ്റ് കോപ്പി വലിച്ചുകീറി നെയ്യാറ്റിൻകര: നഗരസഭ ബജറ്റ് ചർച്ചയ്ക്കിടെ എൽഡിഎഫ് യുഡിഎഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം. ബജറ്റ് ചർച്ചയ്ക്കിടയിൽ കൗണ്‍സിലർ പ്രയോഗിച്ച കോമാളി എന്ന പദപ്രയോഗം നഗരസഭ കൗണ്‍സിലിൽ വാക്കേറ്റത്തിന് ഇടയാക്കി. ബജറ്റ് പരാജയമെന്ന് ആക്ഷേപിച്ച് ബിജെപി കൗണ്‍സിലർമാർ ബജറ്റിന്റെ കോപ്പി വലിച്ചു കീറി ഇറങ്ങിപ്പോയി . നെയ്യാറ്റിൻകര നഗരസഭ യിൽ ഷിബു കഴിഞ്ഞ ദിവസം അവതരിപ്പിച്ച 2017 2018 സാന്പത്തിക വർഷത്തെ ബജറ്റ് ചർച്ചയായിരുന്നു ഇന്നലെ.തനിയാവർത്തനമെന്ന് കോൺഗ്രസ്സ് കൗൺസിലർ മാരായ വഴിമുക്ക് സലിം ,ഷീല .എന്നിവർ ആരോപിച്ചത് . ബിജെപിയിലെ വി. ഹരികുമാറാണ് ചർച്ചയിൽ പങ്കെടുത്ത് ആദ്യം പ്രസംഗിച്ചത്. ബജറ്റിലെ പല വാഗ്ദാനങ്ങളും തനിയാവർത്തനമാണെന്നും കഴിഞ്ഞ ബജറ്റിലെ പല പദ്ധതികളും തുടങ്ങിയിട്ടില്ലായെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റിൽ കേന്ദ്രസർക്കാരിനെതിരെ നടത്തിയ പരാമർശത്തിൽ ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവ് ഷിബുരാജ് കൃഷ്ണ പ്രതിഷേധിച്ചു. എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിയുടെ രാജിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയവും സൂചിപ്പിച്ച അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചയുടൻ ബജറ്റിന്റെ കോപ്പി വലിച്ചുകീറിയെറിഞ്ഞു. തുടർന്ന് ബിജെപി കൗണ്‍സിലർമാർ കൗണ്‍സിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. എൽഡിഎഫ് പക്ഷത്തു നിന്നും ആരോ കൗൺസിലർ ലളിതയെ കോമാളി എന്ന് വിളിച്ചുവെന്ന ആരോപണം കൂടിയായതോടെ ഇരുപക്ഷവും ഏറ്റുമുട്ടാനുള്ള ആവേശത്തോടെ പരസ്പരം അടുത്തു. പ്രതിപക്ഷ നേതാവും എൽഡിഎഫ് കൗണ്‍സിലർമാരുടെ സീറ്റുകളുടെ സമീപത്ത് ചെന്നപ്പോഴേയ്ക്കും ഭരണപക്ഷ കൗണ്‍സിലർമാരെ അവരെ വളഞ്ഞു. വാക്കേറ്റം കയ്യാങ്കളിയിലേ അവസാനിക്കു എന്ന സ്ഥിതിയായി. ഈ സമയമത്രയും ചെയർപേഴ്സണും വൈസ് ചെയർമാനും കാഴ്ചക്കാരായിരുന്നു. സംഘർഷ സാധ്യത മനസ്സിലാക്കി ചെയർപേഴ്സണ്‍ അംഗങ്ങൾ നിശ്ശബ്ദത പാലിക്കാനും സ്വന്തം സീറ്റുകളിൽ ഇരിക്കാനും നിർദേശിച്ചു. ഒടുവിൽ സഭ തുടർന്നെങ്കിലും യോഗം തീരുന്നതിനു മുന്‍പ് യുഡിഎഫ് കൗണ്‍സിലർമാർ ഇറങ്ങിപ്പോയി. ആകെ 44 അംഗങ്ങളുള്ള കൗണ്‍സിലിൽ 24 പേരുടെ പിന്തുണയോടെ ബജറ്റ് പാസായതായി വൈസ് ചെയർമാൻ കെ.കെ ഷിബു അറിയിച്ചു. രാവിലെ തന്നെ സഭയിൽ നിന്നും ഇറങ്ങിപ്പോയ ബിജെപി കൗണ്‍സിലർമാർ ചെയർപേഴ്സണിന്റെ കാബിനു പുറത്തും ബജറ്റിന്റെ കോപ്പി വലിച്ചുകീറി. പിന്നീട് ബിജെപി കൗണ്‍സിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ സൂചകമായി അടുപ്പു കൂട്ടി കഞ്ഞി പാകം ചെയ്തു. യുഡിഎഫ്, ബിജെപി അംഗങ്ങൾ ബജറ്റ് ചർച്ച പൂർത്തിയാക്കാതെ ഇറങ്ങിപ്പോയത് ശരിയായ നടപടിയല്ലായെന്ന് ചെയർപേഴ്സണ്‍ ഡബ്ല്യൂ.ആർ ഹീബ പറഞ്ഞു