പോലീസ് എറിഞ്ഞു വീഴ്ത്തിയ ബൈക്ക് യാത്രികൻ അബോധാവസ്ഥയിൽ ഡി വൈഎഫ് ഐ സ്റ്റേഷൻ ഉപരോധിച്ചു.
- 26/03/2017

കായംകുളം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ പോലീസ് ലാത്തികൊണ്ട് അടിച്ചുവീഴ്ത്തി.വള്ളികുന്നം ഇലിപ്പക്കുളം കൊട്ടാരപടീറ്റതിൽ നിസാം (22)നാണ് പരിക്കേറ്റത്. തലയ്ക്കു പിന്നിൽ അടിയേറ്റു ബോധരഹിതനായ നിസാമിനെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെ ചൂനാട് തെക്കേ ജംഗ്ഷനു സമീപമായിരുന്നു സംഭവം. പോലീസ് കൈകാണിച്ചതിനെത്തുടർന്നു ബൈക്ക് മുന്നോട്ടു മാറ്റി നിർത്താനുള്ള ശ്രമത്തിനിടയിലാണു യാത്രക്കാരനെ പോലീസ് ലാത്തികൊണ്ട് അടിച്ചുവീഴ്ത്തിയതെന്നാണു പരാതി. സംഭവത്തെത്തുടർന്നു ഡി വൈഎഫ് ഐ പ്രവർത്തകർ വള്ളികുന്നം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.