ഒത്തുകളിച്ചു ലീഗും LDF ഉം : പി.സി. ജോർജ്
- 26/03/2017

ആലപ്പുഴ: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളാതിരിക്കാൻ ഏറ്റവുമധികം പരിശ്രമിച്ചത് എൽഡിഎഫ് സ്ഥാനാർഥിയാണെന്നു പി.സി. ജോർജ്. ആലപ്പുഴയിൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ പത്രികയിൽ ഗുരുതരമായ പിഴവുണ്ട്. പത്രിക തള്ളേണ്ടതുമായിരുന്നു. പക്ഷേ, കുഞ്ഞാലിക്കുട്ടി എല്ലാവരെയും വിലയ്ക്കെടുത്തു. എൽഡിഎഫും ലീഗും തമ്മിലുള്ള മലപ്പുറത്തെ ഒത്തുകളി പകൽ പോലെ വ്യക്തമാണെന്നും ജോർജ് കൂട്ടിച്ചേർത്തു.