റബ്ബറിനു വില ഉയർന്നു മുടക്കാൻ പണമില്ലാതെ വ്യാപാരികൾ
- 22/11/2016

കൈക്കാശില്ലാതെ വ്യാപാരികൾകോട്ടയം: അന്താരാഷ്ട്ര വിലവർധനയുടെ ചുവടുപിടിച്ച് ആഭ്യന്തരവിലയിൽ ഉണർവും ഉത്പാദനത്തിൽ കയറ്റവുമുണ്ടായിട്ടും കറൻസി പ്രതിസന്ധി റബർ വ്യാപാര മേഖലയെ നിശ്ചലമാക്കി.ആർഎസ്എസ് നാല് ഗ്രേഡിന് 125 രൂപയും ഫീൽഡ് ലാറ്റക്സിന് 100 രൂപയുമെത്തിയ സാഹചര്യത്തിലും കർഷകരും ചെറുകിടവ്യാപാരികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നാട്ടിൻപുറങ്ങളിലെ റബർ കടകളിൽ ഷീറ്റ് വരുമ്പോൾ വില നൽകാൻ വ്യാപാരിയുടെ കൈവശം പണമില്ല. വാങ്ങുന്ന ഷീറ്റ് മാർക്കറ്റനുസരിച്ച് വിറ്റു പണം സ്വരൂപിക്കാൻ വ്യാപാരിക്കും സാധിക്കുന്നില്ല. ബാങ്കുകളിലെ അതികർക്കശമായ നിലപാടുകളാണു വ്യാപാരമേഖലയ്ക്കു വിനയായത്.ബാങ്കോക്ക് വില 133 രൂപയിലെത്തി നിൽക്കെ അഭ്യന്തര മാർക്കറ്റിൽനിന്നു കാര്യമായി ചരക്കെടുക്കാതെ വൻകിടക്കാർ കരുനീക്കം നടത്തുകയാണ്. അന്താരാഷ്ട്ര വില കുറഞ്ഞാൽ സംഘടിതമായി വില ഇടിക്കാനുള്ള നീക്കമാണെന്നാണു സൂചന. മഴ ശമിച്ചതോടെ ഒരു മാസമായി റബർ ഉത്പാദനം മെച്ചപ്പെട്ട് കർഷകരുടെ കൈവശം സ്റ്റോക്കുണ്ട്.നോട്ട് പ്രതിസന്ധിയെത്തുടർന്നു പണം കടംവാങ്ങിയോ ബാങ്കിൽനിന്നെടുത്തോ കർഷകർക്കു നൽകി റബർ വാങ്ങാൻ കഴിയുന്നില്ലെന്നു ചെറുകിട റബർ വ്യാപാരികൾ വ്യക്തമാക്കി. അതിനാൽ, കഴിഞ്ഞയാഴ്ച രാജ്യാന്തര വിപണിയിൽ ഏഴു രൂപയുടെ വർധനയുണ്ടായപ്പോൾ ആഭ്യന്തര വിപണിയിൽ വില ഉയർന്നത് അഞ്ചു രൂപ മാത്രം.25 ശതമാനം തീരുവ അടച്ചു റബർ ഇറക്കുമതി ചെയ്താൽ നിലവിൽ കിലോഗ്രാമിന് 160 രൂപ ചെലവുവരും. ഈ സാഹചര്യത്തിൽ ആഭ്യന്തര വില സ്വാഭാവികമായി 150 രൂപയ്ക്കു മുകളിൽ എത്തേണ്ടതാണ്.പക്ഷേ അതുണ്ടായില്ല. ഷീറ്റ് വില 115 രൂപയിൽനിന്നു കിലോഗ്രാമിനു 10 രൂപകൂടി 125ലെത്തിയതു കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കുള്ളിലാണ്