CLICK LIVE VEDIO നെയ്യാറ്റിൻകരയിൽ SN ലോഡ്ജിലും SV പ്രെസ്സ് ഡിപ്പോയുടെ ഗോഡൗണും കത്തിനശിച്ചു; ഫോറൻസിക് തെളിവെടുപ്പ് നടത്തി .
- 27/03/2017

നെയ്യാറ്റിൻകരയിൽ SN ലോഡ്ജിലും SV പ്രെസ്സ് ഡിപ്പോയുടെ ഗോഡൗണും കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം SN ലോഡ്ജിലും ,SV പ്രസ് ഗോഡൗണിലും നെയ്യാറ്റിൻകര പോലീസ് പരിശോധന നടത്തി .ഫോറൻസിക് വിദഗദ്ധരും എത്തി തെളിവെടുപ്പ് നടത്തി .ഷോർട് സർക്ക്യൂട്ട് ഉണ്ടായോ ,അട്ടിമമറിയുണ്ടോ എന്നും പരിശോധിച്ചു .സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട് . നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ ആലുംമൂട്ടിലെ SN ലോഡ്ജിലും SV പ്രെസ്സ് ഡിപ്പോയുടെ ഗോഡൗണും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനു സമീപം കാട്ടാക്കട റോഡിലെ SN ലോഡ്ജിലും SV പ്രെസ്സ് ലാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തീപിടുത്തമുണ്ടായത്. പേപ്പറും അനുബന്ധ സാമഗ്രികളുമൊക്കെയായിരുന്നതിനാൽ തീ വളരെ വേഗം പടർന്നുപിടിച്ചു. പ്രസിന്റെ തൊട്ടുപിറകിലെ പഴയ കെട്ടിടത്തിലാണ് ഗോഡൗണ്. ഓടു മേഞ്ഞ കെട്ടിടത്തിൽ ആളിക്കത്തിയ തീയണയ്ക്കാൻ ആദ്യം എത്തിയത് നെയ്യാറ്റിൻകര ഫയർഫോഴ്സ് യൂണിറ്റാണ്.SV പ്രെസ്സ് ഡിപ്പോയുടെ ഗോഡൗനിന് ചേർന്നുള്ള SN ലോഡ്ജിലും തീ പടർന്നു പിടിച്ചു SN ലോഡ്ജിഇൽ തീ പിടിക്കാൻ പാകത്തിൽ ഒന്നും ഇല്ലായിരുന്നു .എങ്കിലും കെട്ടിടത്തിന്റെ മേൽക്കൂര മുഴുവനും കത്തിയമർന്നു . തുടർന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് പാറശാല, പൂവാർ എന്നിവിടങ്ങളിൽ നിന്നും മറ്റു യൂണിറ്റുകളും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ സജീവമായി. ജനവാസമുള്ള പ്രദേശമായതിനാൽ സമീപത്ത് മറ്റു വീടുകളും സ്ഥാപനങ്ങളുമൊക്കെയുണ്ടായിരുന്നു. പരിസരത്തേയ്ക്ക് തീ പടരാതിരിക്കാൻ ഫയർഫോഴ്സ് സമയോചിതമായി പ്രവർത്തിച്ചു.തിരുവനന്തപുരത്തു നിന്നും ഫയർഫോഴ്സ് അസിസ്റ്റന്റ് ഡിവിഷണൽ ഓഫീസർ ദിലീപ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മൂന്നരമണിക്കൂറോളം നേരത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് തീ പൂർണമായും കെടുത്താനായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.എങ്കിലും അട്ടിമറി സാധ്യത പരിശോധിക്കും ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും തീയണയ്ക്കാൻ ഒപ്പം ചേർന്നു. വൈദ്യുതി വിതരണം താത്കാലികമായി വിഛേദിച്ചു. 10 ലക്ഷം നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നുവെങ്കിലും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലായെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.