പൃഥ്വി 2 പരീക്ഷണം വിജയം
- 22/11/2016

ബാലസോർ: അണ്വായുധം വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ പൃഥ്വി 2 മിസൈലിന്റെ പരീക്ഷണം വിജയം. ഒഡീഷയിലെ ചന്ദിപ്പുരിൽ രണ്ട് മിസൈലുകളിലാണു പരീക്ഷണം നടത്തിയത്. 1,000 കിലോ മുതൽ 500 കിലോ ഭാരത്തിലുള്ള ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലിന് 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണു പൃഥ്വി മിസൈൽ. ഇന്നലെ രാവിലെ 9.30ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈൽ ലോഞ്ചറിൽനിന്നായിരുന്നു വിക്ഷേപണം. ഇതു രണ്ടാം തവണയാണ് ഇന്ത്യ പൃഥ്വി മിസൈൽ പരീക്ഷിക്കുന്നത്. 2009 ഒക്ടോബർ 12ന് നടത്തിയിരുന്നു. അന്നും രണ്ടു മിസൈലുകളാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇതേ ബേസിൽതന്നെയായിരുന്നു അന്നും പരീക്ഷണം നടത്തിയത്. ആ പരീക്ഷണവും വിജയകരമായിരുന്നു.