ഹയർസെക്കൻഡറി തസ്തിക നിർണയം: ഒരു തീരുമാനവും എടുത്തിട്ടില്ലെ
- 19/03/2017

ഹയർസെക്കൻഡറി തസ്തിക നിർണയം: ഒരു തീരുമാനവും എടുത്തിട്ടില്ലെ തിരുവനന്തപുരം: തിരുവനന്തപുരം ഹയർസെക്കൻഡറി തസ്തിക നിർണയവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്നു മന്ത്രി സി. രവീന്ദ്രനാഥ് . മുൻ സർക്കാരിന്റെ കാലത്തു ധനവകുപ്പ് ഇറക്കിയ അണ് ഒഫീഷ്യൽ നോട്ടിന്റെ ഭാഗമായുള്ള നിർദേശം മാത്രമാണു ചില മാധ്യമങ്ങളിലെ വാർത്തകൾക്ക് അടിസ്ഥാനം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. അധ്യാപകരും പൊതുവിദ്യാഭ്യാസ മേഖലയെ സ്നേഹിക്കുന്നവരുമായും കൂടിയാലോചനകളില്ലാതെ ഒരു തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുക്കില്ല. നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് അധ്യാപക തസ്തികനിർണയം നടത്തുമെന്നിരിക്കെ ഇപ്പോൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ അധ്യാപകരിൽ ആശങ്ക സൃഷ്ടിക്കാൻ മാത്രമാണ്. പൊതുവിദ്യാഭ്യാസവും ഹയർസെക്കൻഡറിയും വൊക്കേഷണൽ ഹയർസെക്കൻഡറിയും ലയിപ്പിക്കുമെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തയും വസ്തുതാവിരുദ്ധമാണ്. ഇതു സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു