ടി.കെ.ഹംസയ്ക്കു സീറ്റില്ല പിണറായി ബന്ധം കുഞ്ഞാലിക്കുട്ടിക്ക് സഹായമായി
- 19/03/2017

മലപ്പുറത്ത് സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു പല വിഷയങ്ങളിലും കുഞ്ഞാലികുട്ടി - പിണറായി ബന്ധം ഇക്കുറി മറനീക്കി പുറത്തു വന്നു , ഇരുവരും തമ്മിലുള്ള അടുപ്പ്മാണ് LDF നു താല്പര്യവുമുള്ളതും ,വിജയ സാധ്യതയുള്ളതുമായ ടി .കെ . ഹംസയെ മാറ്റി യുവാവ് എന്ന പേരിൽ രംഗത്തു വന്ന അഡ്വ. എം.ബി. ഫൈസലിനെ സ്ഥാനാർഥിയാക്കിയതോടെ ഇവരുടെ ബന്ധം കൂടുതൽ പുറത്തു വന്നിരിക്കുന്നു .കുഞ്ഞാലിക്കുട്ടിയുടെ വിജയം ഇതോടെ ഉറപ്പായി ഭൂരിപക്ഷം കൂടാനും സാധ്യത . മലപ്പുറം: എൽഡിഎഫും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. എം.ബി. ഫൈസലിനെ ഇന്നലെ പ്രഖ്യാപിച്ചതോടെയാണു മലപ്പുറം തെരഞ്ഞെടുപ്പ് ചൂടിലേക്കുയർന്നത്. യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപിസ്ഥാനാർഥിയായി അഡ്വ. എൻ. ശ്രീപ്രകാശാണ് മത്സരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരേ കനത്തപോരാട്ടത്തിനായി സ്ഥാനാർഥിയെ തേടിയ എൽഡിഎഫ് ഒടുവിൽ യുവരക്തത്തെ തീരുമാനിക്കുകയായിരുന്നു. പരിചയ സമ്പന്നനായ ഒരാളെ വേണോ യുവനേതാവ് വേണോ എന്നതു മാത്രമായിരുന്നു എൽഡിഎഫിലെ പ്രധാനചർച്ച. 2004ൽ മഞ്ചേരി ലോകസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗിനെ തോൽപ്പിച്ച, പരിചയസമ്പന്നനായ ടി.കെ.ഹംസയ്ക്കായിരുന്നു സാധ്യതാ ലിസ്റ്റിൽ മുൻതൂക്കം. എന്നാൽ യുവനേതാവിനെ നിയോഗിക്കുകയാണ് നല്ലതെന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടലാണ് ഫൈസലിനു നറുക്കു വീഴാനിടയാക്കിയത്. ജില്ലാപഞ്ചായത്തംഗമായ ടി.കെ. റഷീദലിയെയും പരിഗണിച്ചിരുന്നെങ്കിലും അടുത്ത തവണ മങ്കട പിടിച്ചെടുക്കാൻ റഷീദലിയെ നിയോഗിക്കുകയായിരിക്കും ഉചിതമെന്ന അഭിപ്രായമാണ് സിപിഎം ജില്ലാ കമ്മിറ്റിയിലുണ്ടായത്. നിസാര വോട്ടുകൾക്കാണ് ഇത്തവണ മങ്കടയിൽ റഷീദലി പരാജയപ്പെട്ടിരുന്നത്. അനാരോഗ്യമാണ് ടി.കെ. ഹംസയ്ക്ക് തടസമായത്. മലപ്പുറത്ത് സിപിഎം സ്ഥിരമായി ദുർബല സ്ഥാനാർഥികളെ നിറുത്തുന്നുവെന്ന അണികളുടെ ആരോപണം ഒഴിവാ ക്കാനാണ് മുപ്പത്താറുകാരനായ എം.ബി. ഫൈസലിനെ നിയോഗിച്ച ത്. സ്ഥാനാർഥി നിർണയത്തിന്റെ ആദ്യഘട്ടങ്ങളിൽ മുസ്ലിം ലീഗിൽ നിരവധി പേരുകൾ ഉയർന്നുവന്നെങ്കിലും ഇ. അഹമ്മദിനെപ്പോലെതന്നെ പ്രാഗത്ഭ്യമുള്ള ഒരാളെത്തന്നെ മലപ്പുറത്തുനിന്ന് ലോക്സഭയിലേക്ക് അയയ്ക്കണമെന്ന അഭിപ്രായമായിരുന്നു കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയായി നിശ്ചയിക്കാൻ കാരണമായത്. 2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇ. അഹമ്മദ് സിപിഎമ്മിലെ പി.കെ. സൈനബയെ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി വർധിപ്പിക്കുമെന്ന വിശ്വാസത്തിലാണ് ലീഗ് നേതൃത്വം. മലപ്പുറത്തെ കേരളാ കോണ്ഗ്രസിന്റെ വോട്ടിനായി കെ.എം. മാണിയുടെ പിന്തുണയും പി.കെ. കുഞ്ഞാലിക്കുട്ടി നേടിക്കഴിഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൻ. ശ്രീപ്രകാശിനിത് രണ്ടാമൂഴമാണ്. ഉപതെരഞ്ഞെടുപ്പിൽ ഒരു സംസ്ഥാന നേതാവിനെ മത്സരത്തിനിറക്കണമെന്നായിരുന്നു ബിജെപി ജില്ലാ കമ്മിറ്റിയുടെ നിലപാട്. ഒടുവിൽ കഴിഞ്ഞ തവണ മത്സരിച്ച ശ്രീപ്രകാശിനെ തന്നെ പാർട്ടി രംഗത്തിറക്കുകയായിരുന്നു.