മിഷേലിന്റെ മരണം sho ക്കു പിറകെ gd ക്കും സസ്പെൻഷൻ
- 16/03/2017

സിഎ വിദ്യാർഥിനി മിഷേലിന്റെ മരണം: പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ കൊച്ചി:സിഎവിദ്യാർഥിനി മിഷേ ൽ ഷാജി വർഗീസ് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യവിലോപത്തിനു എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു സസ്പെൻഷൻ. മിഷേലിനെ കാണാതായെന്ന പരാതിയിൽ കേസെടുക്കാൻ വൈകിയതിനു സെൻട്രൽ സ്റ്റേഷനിലെ ജിഡി (ജനറൽ ഡയറി) ചുമതലയുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറായ അബ്ദുൾ ജലീലിനെയാണ് സസ്പെൻഡ് ചെയ്തത്. സെൻട്രൽ എസ്ഐ എസ്. വിജയശങ്കറിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മീഷണർ നിർദേശിച്ചു. സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ എം.പി. ദിനേശാണ് നടപടിയെടുത്തത്. കൊച്ചി: സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാനില്ലെന്ന കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസ് അടിയന്തരമായി അന്വേഷണം നടത്താതിരുന്നത് തെറ്റാണെന്ന് പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം ആരംഭിക്കണമെന്ന ഡിജിപിയുടെ ഉത്തരവാണ് ലംഘിക്കപ്പെട്ടത്. വിഷയത്തിൽ പോലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതി ലഭിച്ച ഉടൻ അന്വേഷണം നടത്താതിരുന്നതിനാൽ വിലപ്പെട്ട സമയമാണ് നഷ്ടമായത്. മേലുദ്യോഗസ്ഥൻ ഇല്ലെന്ന മുടന്തൻ ന്യായം പറഞ്ഞ് ഒഴിവായത് ശരിയായ രീതിയല്ലെന്നും ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് വ്യക്തമാക്കി.