വിവാഹത്തിനു പണം പിൻവലിക്കാൻ കർശന വ്യവസ്ഥ
- 22/11/2016

വിവാഹത്തിനു പണം പിൻവലിക്കാൻ കർശന വ്യവസ്ഥ വിവാഹാവശ്യത്തിനു പിൻവലിക്കാൻ അനുവദിച്ച രണ്ടര ലക്ഷം രൂപ നല്കാൻ റിസർവ് ബാങ്കിന്റെ കർശന വ്യവസ്ഥ. നവംബർ എട്ടിന് (കറൻസി റദ്ദാക്കൽ ദിവസം) അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിരുന്ന തുകയിൽനിന്നേ പിൻവലിക്കാനാവൂ എന്ന് ഇതിനുള്ള മാർഗരേഖയിൽ പറയുന്നു. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കു നല്കാൻ മാത്രമേ ഈ പണം ഉപയോഗിക്കാവൂ. അങ്ങനെ കൈപ്പറ്റുന്നവരുടെ പേരുവിവരം പണം പിൻവലിക്കാൻ അപേക്ഷിക്കുമ്പോൾ നല്കണം. ഡിസംബർ 30 നോ മുമ്പോ ഉള്ള വിവാഹത്തിനുവേണ്ടി മാത്രമേ പിൻവലിക്കാവൂ. വരന്റെയും വധുവിന്റെയും പേരു വിവരങ്ങൾ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകൾ, മേൽ വിലാസം, വിവാഹത്തീയതി തുടങ്ങിയവ അപേക്ഷയിൽ കാണിക്കണം. വിവാഹക്ഷണപത്രം, ഹാൾ ബുക്കിംഗ് വിവരം, ഭക്ഷണം ബുക്കിംഗ് വിവരം തുടങ്ങിയവയും നല്കണം. വധുവിന്റെയും വരന്റെയും കുടുംബത്തിലെ ഓരോരുത്തർക്കും 2.5 ലക്ഷം വീതം പിൻവലിക്കാം. വിവാഹവുമായി ബന്ധപ്പെട്ട പണമിടപാടുകൾ ചെക്കോ കാർഡോ ഇലക്ട്രോണിക് ട്രാൻസ്ഫറോ വഴിയാക്കാൻ ആൾക്കാരെ പ്രേരിപ്പിക്കണമെന്നു റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്