രാവിലെജനറൽ ആശുപത്രിയിലേക്ക്BJP മാർച്ച്കുമ്മനം എത്തും .
- 13/03/2017

അഴിമതിയും പക്ഷപാതവും കൈയൊപ്പ് പ്രചാരണം മാർച്ച് 14 നു മാർച് . രാവിലെ ജനറൽ ആശുപത്രിയിലേക്ക് BJP മാർച്ച് കുമ്മനം എത്തും . നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥ തലത്തിലുളള അഴിമതി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുക , അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക , രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേ സെടുക്കുക തുടങ്ങീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കൈയൊപ്പ് പ്രചാരണം നടത്തി. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അഡ്വ.രഞ്ജിത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ആര്‍.ശ്രീലാല്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം അതിയന്നൂര്‍ ശ്രീകുമാര്‍ , യുവ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്.ചന്ദ്രകിരണ്‍ , ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് ജി.സുരേഷ് തമ്പി , ജനറല്‍ സെക്രട്ടറി അഡ്വ.പൂഴിക്കുന്ന് ശ്രീകുമാര്‍ , മഞ്ചത്തല സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.