റേഷൻകടക്കാർഎല്ലാം ബിപിഎൽ ലിസ്റ്റിലെന്ന് പരാതി:
- 04/03/2017
അതിയന്നൂർ പഞ്ചായത്തിൽ മുൻഗണനാ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ഭക്ഷ്യ സുരക്ഷാ പട്ടികയിൽ അനർഹർ കടന്നു കൂടിയതായി വ്യാപക പരാതി . പരാതികൾ ബോധ്യപ്പെട്ട പഞ്ചായത്ത് അംഗങ്ങൾ നെയ്യാറ്റിൻകര സപ്ലെ ഓഫീസിലെത്തി പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി. എൽ. ബീനയുടെയും വൈസ് പ്രസിഡന്റ് അശോക് കുമാറിന്റെയും നേതൃത്വത്തിലെത്തിയ അംഗങ്ങൾ അസിസ്റ്റന്റ് സപ്ലെ ഓഫീസർ ഷാനാവാസുമായി ചർച്ച ചെയ്തു. കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ലിസ്റ്റിൽ മ ുന്നൂറ്റി അന്‍പതിലധികം അനർഹർ കടന്നു കൂടിയെന്നാണ് പരാതി കൂടാതെ പഞ്ചായത്തിലെ മിക്കവാറും എല്ലാ റേഷൻകട ഉടമകളും ബി പി എൽ ലിസ്റ്റിൽ കടന്ന് കൂടിയതായും പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. അനർഹരുടെ ലിസ്റ്റിൽ 25ൽ പരം സർക്കാർ ഉദ്യോഗസ്ഥർ കടന്ന് കൂടിയത് ലിസ്റ്റിലെ വലിയൊരു വീഴ്ചയായി സപ്ലൈ ഓഫീസർക്ക് പഞ്ചായത്ത് അംഗങ്ങൾ നൽകിയ പരാതിയിൽ ചൂണ്ടിക്കാണ്ടി. സപ്ലൈ ഓഫീസറുടെ അഭാവത്തിൽ അസിസ്റ്റന്റ് സപ്ലൈ ഓഫീസറാണ് പഞ്ചായത്ത് അംഗങ്ങളുടെ പരാതി സ്വീകരിച്ചത്. പഞ്ചായത്ത് അംഗങ്ങൾക്ക് നിലവിലെ ലിസ്റ്റ് പുനഃപരിശോധിച്ച് അപാകതകൾ മാറ്റി പുതിയ ലിസ്റ്റ് സമർപ്പിക്കാമെന്നും എട്ടിനുള്ളിൽ പാഞ്ചായത്തിന് ലീസ്റ്റ് സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. ലിസ്റ്റിലെ അപാകതകൾ പരിഹരിക്കാനായി പഞ്ചായത്ത് ഇന്ന് അടിയന്തര പഞ്ചായത്ത് കമ്മറ്റി വിളിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അതിയന്നുർ പഞ്ചായത്ത് പ്രസിഡന്റ് ബി. എൽ. ബീന, വൈസ് പ്രസിഡന്റ് അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അംഗങ്ങൾ സപ്ലെ ഓഫീസിൽ പ്രതിഷേധവുമായെത്തിയത്