ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി.
- 03/03/2017

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. നോട്ട് നിരോധനം രാജ്യത്ത് വരുത്തിയ പ്രതിസന്ധിയെക്കുറിച്ച് എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം തുടങ്ങിയത്. നോട്ട് നിരോധനംകൊണ്ട് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നും സാമ്പത്തിക മുരടിപ്പ് ഒഴിവാക്കൻ ബജറ്റ് വിഹിതം ഉയർത്തേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. ഇന്നു രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. വരുന്ന സാമ്പത്തികവർഷം ജിഎസ്ടി നടപ്പിലാക്കുന്ന സാഹചര്യത്തിൽ പുതിയ നികുതി നിർദേശങ്ങളോ നികുതിവർധനയോ പ്രതീക്ഷിക്കുന്നില്ല. നികുതി കുടിശികകൾ പിരിച്ചെടുക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചേക്കാം. കഴിഞ്ഞ തവണത്തെ ശുഭാപ്തിവിശ്വാസത്തോടെയല്ല ഇത്തവണ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തുന്നത്. ധനമന്ത്രി പ്രതീക്ഷിച്ച തലത്തിലുള്ള വരുമാനവർധന നടപ്പുവർഷം കൈവരിക്കാൻ സാധിച്ചില്ല. നോട്ട് പിൻവലിക്കൽകൂടി വന്നതോടെ റവന്യു വരുമാനത്തിൽ പ്രതീക്ഷിച്ചതിൽനിന്നു വളരെ വലിയ ഇടിവാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ വൻതോതിലുള്ള കമ്മി കാണിക്കാനുള്ള സാധ്യതയാണുള്ളത്. സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷനിലും ചെറിയ തോതിലുള്ള ഇളവുകൾ ഉണ്ടായേക്കുമെന്നു പ്രതീക്ഷിക്കുന്നു. നോട്ട് പിൻവലിക്കൽകൂടി വന്നതോടെ ഈ മേഖലയിൽ വൻ തോതിലുള്ള മാന്ദ്യമാണു നിലനിൽക്കുന്നത്. നിരക്കു കുറച്ച് വരുമാനം വർധിപ്പിക്കാൻ ധനമന്ത്രി തയാറാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. ക്ഷേമപെൻഷനുകളിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ബജറ്റിൽ പുതുമയായി അവതരിപ്പിച്ച കിഫ്ബി വഴി തന്നെയായിരിക്കും ഇത്തവണയും സർക്കാർ പുതിയ പദ്ധതികൾ അവതരിപ്പിക്കുക.