ഡാളിയുടെവീട്ടിലും വൈദ്യുതി എത്തി : എംഎംമണി കുളത്തൂരിൽ
- 26/02/2017

തിരുവനന്തപുരം : നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ വെളിച്ചം ഇതുവരെയും കടന്നെത്താത്ത മുഴുവന്‍ വീടുകളിലും വെളിച്ചം എത്തിച്ച് സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി മാറുവാന്‍ പോവുകയാണ്. ഇതിന്‍റെ പ്രഖ്യാപനം 27 ന് വൈദ്യുതി മന്ത്രി എം.എം.മണി കുളത്തൂര്‍ ഉച്ചക്കടയില്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതി കെ.ആന്‍സലന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നഗരസഭ , അതിയന്നൂര്‍ , തിരുപുറം , ചെങ്കല്‍ , കാരോട് , കുളത്തൂര്‍ എന്നീ പഞ്ചായത്ത് അധികൃതരും ഇലക്ട്രിസിറ്റി അധികൃതരുമായി പല പ്രാവശ്യം ചര്‍ച്ച നടത്തുകയും അതിന്‍റെ അടിസ്ഥാനത്തില്‍ വൈദ്യുതി എത്താത്ത 1064 വീടുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് വിവിധ സന്നദ്ധ സംഘടനകള്‍ , പൗര പ്രമുഖര്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വഴി ഈ വീടുകളില്‍ സൗജന്യമായി വയറിംഗ് ചെയ്ത് നല്‍കുകയായിരുന്നു. കൂടാതെ ഇലക്ട്രിക് പോസ്റ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചു കൊണ്ടാണ് ഈ പദ്ധതി അതി വേഗത്തില്‍ നടപ്പിലാക്കിയത്.നെയ്യാറ്റിന്‍ക തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കിയ മണ്ഡലമായി മാറുകയാണ്. പദ്ധതിയുടെ ആ കെ ചിലവ് ഒരു കോടി രൂപയാണ്. വഴിയോ ,കുടിവെള്ളമോ ലഭ്യമായില്ലങ്കിലും ,കഴിഞ്ഞ ദിവസം ഡാളിയുടെവീട്ടിലും വൈയ്ദ്യുതി .എത്തി