നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഏഴു പ്രതികളുണ്ടെന്ന് പോലീസ്
- 19/02/2017

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഏഴു പ്രതികളുണ്ടെന്ന് പോലീസ് നടി ക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും അക്രമികളെ വെല്ലുവിളിച്ചും സംവിധായകൻ മേജർ രവി. നടി ക്കെതിരെ അനുഭവം ഞെട്ടിക്കുന്നതാണന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും മേജർ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പ്രശസ്തയായ ഒരു നടിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായെങ്കിൽ ഭാവിയിൽ ഇത് ഏത് സ്ത്രീക്കു നേരെയും ഉണ്ടാകാമെന്നും ഇത്തരം സംഭവങ്ങൾക്കു നേരെ ശക്തമായ നടപടികൾ സ്വീകരിക്കാത്ത വ്യവസ്ഥിതിയെ ഓർത്ത് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി. അക്രമികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു മേജർ രവി. "നീയൊക്കെ ആൺപിള്ളേരോട് കളിക്കെടാ...പിടിയിലാകുന്നതിനു മുൻപ് ആണുങ്ങടെ കൈയ്യിൽ പെടാതിരിക്കാൻ നോക്കിക്കോടാ' എന്നും " ഇനി നീയൊന്നും ഞങ്ങടെ അമ്മ പെങ്ങന്മാരെ നോക്കാൻ പോലും ധൈര്യപ്പെടില്ല 'എന്നും, "പറയുന്നത് ചങ്കൂറ്റമുള്ള പട്ടാളക്കാരനാണെന്ന് ഓർത്തോണം' എന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സംഭവത്തിൽ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ചലച്ചിത്ര ലോകം ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നും അക്കാര്യത്തിലെങ്കിലും രാഷ്ട്രീയവും മറ്റ് വേർതിരിവുകളും ഉപേക്ഷിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു. കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആകെ ഏഴു പ്രതികളുണ്ടെന്ന് പോലീസ്. കേസിൽ മുന്നു പ്രതികളെക്കൂടി തിരിച്ചറിയാനുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ നടിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ കൂടുതൽ പ്രതികൾ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. ഇതിനിടെ കേസിന്റെ അന്വേഷണച്ചുമതല ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപ്പിച്ചു. എഡിജിപി ബി.സന്ധ്യ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. റൂറല്‍ എസ്പി, ഡിസിപി, ആലുവ ഡിവൈഎസ്പി, വനിതാ സിഐ എന്നിവരും സംഘത്തിലുണ്ട്. നടി കളമശേരിരി കോടതിയില്‍ രഹസ്യമൊഴി നല്കി. പ്രമുഖ നടിയെ അപമാനിച്ച സംഭവത്തിൽ രണ്ടു പ്രതികളെക്കൂടി പോലീസ് തിരിച്ചറിഞ്ഞു. വടിവാൾ സലീം, മനു എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുവരും ക്വട്ടേഷൻ സംഘാംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തമ്മനം-പുല്ലേപ്പടി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സിനിമാ ലൊക്കേഷനുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ടെന്പോ ട്രാവലറാണ് കണ്ടെത്തിയത്. ഇത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ വസ്ത്രങ്ങളും വാഹനത്തിൽനിന്നും ലഭിച്ചിട്ടുണ്ട്. തൃശൂരിലെ ഷൂട്ടിംഗിനുശേഷം വെള്ളിയാഴ്ച രാത്രി കാറിൽ എറണാകുളത്തേക്കു വരുന്നവഴിയാണു നടി അതിക്രമത്തിനിരയായത്. നടിയുടെ കാറിൽ പ്രതികൾ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളും വീഡിയോയും പകർത്തുകയുമായിരുന്നു. സംഭവം നടക്കുന്പോൾ നടിയുടെ കാർ ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാർട്ടിനെ (28) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഏഴു പ്രതികളുണ്ട്. സംഭവത്തിന്റെ ആസൂത്രകനും പെരുന്പാവൂർ സ്വദേശിയും നടിയുടെ മുൻ ഡ്രൈവറുമായ പൾസർ സുനി എന്ന സുനിൽകുമാറും പിടിയിലായിരുന്നു.