വിവരാവകാശ നിയമം: സർക്കാരിനു ധാർഷ്ഠ്യമെന്ന് പി.സി. തോ മസ്
- 18/02/2017

കോട്ടയം: വിവരാവകാശ നിയമം ജനങ്ങൾക്കു നൽകുന്ന വിലപ്പെട്ട അവകാശത്തെ സംബന്ധിച്ചു കേരള സർക്കാരിന്റെ ധാർഷ്ഠ്യം കേരളത്തിലെ ജനങ്ങളുടെ ഗതികേടാണെന്നും കേരളകോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്. മന്ത്രിസഭാ തീരുമാനങ്ങളും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ജനങ്ങളിൽനിന്നു മറച്ചുവയ്ക്കാമെന്ന രീതിയിൽ മുഖ്യമന്ത്രിതന്നെ പറഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ചു സിപിഎമ്മിനും അവരുടെ കേന്ദ്രനേതൃത്വത്തിനും പറയാനുള്ളത് എന്താണെന്നറിയാൻ ജനങ്ങൾക്കാഗ്രഹമുണ്ട്-തോമസ് പറഞ്ഞു.