മാനവികതയ്ക്കു പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസം വേണം : പ്രഫ. സി. രവീന്ദ്രനാഥ്
- 18/02/2017

തിരുവനന്തപുരം : സാങ്കേതിക വിദ്യയുടെ വളർച്ച മാനവികതയ്ക്കു പ്രാധാന്യം നൽകുന്നതാകണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. പ്രകൃതിയോടു ചേർന്നു നിന്നുകൊണ്ട് മാനവികതയ്ക്കു പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസം പകർന്നു നൽകുവാൻ അധ്യാപകർക്കു കഴിയണം.കെഎസ്ടിഎഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ആന്റണി രാജു, ജോസഫ് കെ. നെല്ലുവേലി, വാമനപുരം പ്രകാശ് കുമാർ, ടി.എം. ജോസഫ്, കെ. പ്രദീപ് കുമാർ, പി.പി. ഫ്രാൻസീസ്, ജെ.ആർ. സാലു, സിജുമാമ്മച്ചൻ, പി. മുഹമ്മദാലി, സാബു കുര്യൻ, സാബു ആറുപറ, ബിജുമോൻ, ജോസ് തോമസ്, അബ്ദുൾ കരീം, ജോസഫ് ടി. മാത്യു, കോശി ഏബ്രഹാം, വി.പി. സുരേഷ്, മനോജ് ഏബ്രഹാം, ഏബ്രഹാം, എൻ. മനോജ്, സുനിൽ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.